ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്.

2015 ഡിസംബറിലാണ് ഈ നിയമം പാസായത്. അന്ന് Uber ഉം Lyft ഉം അതിനെ എതിര്‍ത്തില്ല. അതിന് പകരം യൂണിയന്‍ വിരുദ്ധ സംഘമായ US Chamber of Commerce ന്റെ കേസിനെ പിന്‍തുണക്കുകയാണുണ്ടായത്. എന്നാല്‍ നഗരസഭ നിയമം നടപ്പാക്കുന്നതിന് മുമ്പ് കേസ് പരിഗണിക്കാനാവില്ല എന്ന് പറഞ്ഞ് ഓഗസ്റ്റില്‍ ഒരു ജഡ്ജി chamber ന്റെ കേസ് തള്ളി.

— സ്രോതസ്സ് theverge.com

ഒരു അഭിപ്രായം ഇടൂ