വൈദ്യുത തീവണ്ടികള്‍ താരതമ്യേനെ സുസ്ഥിരമായ ഗതാഗതമാര്‍ഗ്ഗമാണ്. കാറിനെക്കാള്‍ വളരെ കുറവ് ഉദ്‌വമനമേ അതിനുള്ളു. എന്നാല്‍ ജനുവരി 1, 2017 ന് നെതര്‍ലാന്‍ഡ്സിലെ എല്ലാ വൈദ്യുത തീവണ്ടികളും ഹരിതമായി. അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ശുദ്ധമായ, പുനരുത്പാദിതമായ, പവനോര്‍ജ്ജം കൊണ്ടാണ്.
2015 ല്‍ ഡച്ച് റയില്‍വേ കമ്പനി NS, ഊര്‍ജ്ജ കമ്പനിയായ Eneco മായി ചേര്‍ന്ന് തീവണ്ടി ഉദ്‌വമനം വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 2018ഓടെ 100% പുനരുത്പാദിതോര്‍ജ്ജം എന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. 2016 ല്‍ 75% ലക്ഷ്യം നേടിയ അവര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടുകയാണുണ്ടായത്.
പ്രതിദിനം 600,000 പേരെ NS കടത്തുന്നുണ്ട്. ഒരു വര്‍ഷം അതിന് 120 കോടി യൂണിറ്റ് വൈദ്യുതി വേണം.
— സ്രോതസ്സ് cleantechnica.com