Federal Trade Commission ന്റെ ആരോപണങ്ങളില്‍ നിന്ന് കരകയറാന്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ride-hailing കമ്പനിയായ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കും. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ അവകാശവാദം, തങ്ങളുടെ Vehicle Solutions Program വഴിയുള്ള ധനസഹായം പോലുള്ള ധാരാളം കാര്യങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിച്ചു എന്നതാണ് ആരോപണം. കിട്ടുന്ന $2 കോടി ഡോളര്‍ പ്രശ്നബാധിതരായ ഡ്രൈവര്‍മാര്‍ക്ക് വീതിച്ച് കൊടുക്കാനാണ് തീരുമാനം.
ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഊബര്‍ വാര്‍ഷികവും മണിക്കൂറിലുമുള്ള വരുമാനം പെരുപ്പിച്ച് കാണിച്ചു. അത് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിക്കുകയാണുണ്ടായത്. അവരുടെ vehicle financing options ലും അവര്‍ തെറ്റിധാരണ പരത്തിയിരുന്നു.
— സ്രോതസ്സ് corporatecrimereporter.com