പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം.
എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പത്ത് രൂപക്ക് നിര്‍മ്മാതാവിന്റെ കൈയ്യില്‍ ഉല്‍പ്പന്നം വാങ്ങി, പല ഇടനിലക്കാരിലൂടെ കറങ്ങി അവസാനം നമുക്ക് അടുത്തുള്ള കമ്പോളത്തിലെത്തുമ്പോഴേക്കും സാധനത്തിന്റെ വില പത്തിരട്ടിയോ അതിലധികമോ വര്‍ദ്ധിച്ചിരിക്കും. പക്ഷേ ചാത്രം പഠിച്ചാല്‍ പിന്നെ ഇതൊക്കെ മറന്ന് പോകും. ചാത്രീയത മാത്രമേ പിന്നെ വരൂ.
കൃഷിക്കാരന്‍ വിത്തും വളവും കീടനാശിനിയും വാങ്ങുന്നു. അതുപയോഗിച്ച് കൃഷിചെയ്യുന്നു. വിള കൊയ്ത് കമ്പോളത്തില്‍ വില്‍ക്കുന്നു. അത്ര മാത്രമേ കൃഷിശാസ്ത്രപ്രകാരമുള്ള വിളയുടെ ജീവിത ചക്രം. ഇതാണ് കേവല കൃഷിശാസ്ത്രം. തങ്ങള്‍ക്ക് ആവശ്യമായതിനെ മാത്രം കണക്കാക്കി, ബാക്കിയുള്ള വിപുലമായ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന കേവലവാദങ്ങള്‍.
സത്യത്തില്‍ വേറൊരു കാര്യം സൂചിപ്പിക്കാനാണ് ഇതെഴുതിയത്. നമ്മുടെ കാര്‍ഷികോര്‍പ്പന്നങ്ങളുടെ വിലയെ കൂടുതല്‍ അസ്ഥിരവും കൊള്ളക്ക് സഹായകവുമാക്കുന്ന ഒരു സാമ്പത്തിക രാക്ഷസനെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിവിട്ടിരിക്കുകയാണ്. Commodity Option trading എന്നതാണ് അത്. അതിനെക്കുറിച്ച് ഒരു വലിയ ലേഖനം വിവര്‍ത്തനം ചെയ്തുകൊടുത്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിക്കുക: ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം
മനുഷ്യന്‍ കഴിക്കാനുള്ള ആഹാരത്തെ ഒരു ചെറിയ കൂട്ടം ഊഹക്കച്ചവടക്കാരുടെ ലാഭത്തിനായി മാറിയിരിക്കുകയാണ്. നിങ്ങള്‍ വാങ്ങുന്ന ആഹാരത്തിന് വില കൂടുന്നത് കണ്ടിട്ട് നിങ്ങള്‍ പാവം കര്‍ഷകനെ സഹായിക്കുകയാണെന്ന വിഢിത്തം വിശ്വസിക്കരുത്. ശരിക്കും കൃഷിക്കാരന് ഗുണമുണ്ടാകണമെങ്കില്‍ ഇടനിലക്കാര്‍ ഇല്ലാതായി ഉപഭോക്താവ് നേരിട്ട് കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന അവസ്ഥയുണ്ടാകണം. അത് ഇന്നത്തെ വ്യാവസായി കൃഷി ഉപയോഗിച്ച് ചെയ്യാനാവില്ല. അതുകൊണ്ട് കൃഷി പ്രാദേശികമാകണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.