സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ഒരു മാറ്റത്തിന് മ്യൂനിക് നഗരസഭ തയ്യാറാവുന്നു. അതൊരു തെറ്റായ നടപടിയാണെന്ന് ഞങ്ങള്‍ കരുതുന്നു. ആ തീരുമാനം പുന പരിശോധിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
തീര്‍ച്ചയായും മ്യൂനിക് നഗരസഭക്ക് അവരുടെ IT infrastructure എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത് വലിയ ഒരു തെറ്റാണ് എന്ന് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രത്യേകിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത്
- Accenture റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയല്ല.
- സേവനദാദാക്കളില്‍ നിന്നുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറാനുള്ള ഒരു പ്രധാന വാദം
- നികുതി ദായകരുടെ €9 കോടി യൂറോ ചിലവ് വരും.
- വിന്‍ഡോസ് 10 പ്രവര്‍ത്തിക്കാന്‍ വേണ്ടി ഉപകരണങ്ങള്‍ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി €1.5 കോടി യൂറോ വേണ്ടിവരും. ഇപ്പോഴുള്ള ഉപകരണങ്ങള്‍ ഗ്നൂ-ലിനക്സില്‍ നന്നായി പ്രവര്‍ത്തിക്കുന്നവയാണെന്ന് ഓര്‍ക്കണം.
— സ്രോതസ്സ് dot.kde.org