2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ കമ്പോളം 2016ല്‍ ഏറ്റവും വലുതായി 95% വളര്‍ച്ച രേഖപ്പെടുത്തി. 14.5 ഗിഗാവാട്ട് നിലയങ്ങളാണ് പുതിയതായി സ്ഥാപിച്ചത്.

GTM Research ഉം Solar Energy Industries Association (SEIA)ഉം കൂടി പ്രസിദ്ധീകരിച്ച US Solar Market Insight റിപ്പോര്‍ട്ടിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. 2015 ഉം റിക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു. അന്ന് പുതിയതായി 7.5 ഗിഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ഏകദേശം അതിന്റെ ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 14,625 മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങള്‍ സ്ഥാപിച്ച് സൌരോര്‍ജ്ജം കഴിഞ്ഞ വര്‍ഷം മൊത്തം സ്ഥാപിക്കപ്പെട്ട വൈദ്യുത നിലയങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. സ്ഥാപിക്കപ്പെട്ട പുതിയ നിലയങ്ങളില്‍ 39% വും സൌരോര്‍ജ്ജ നിലയങ്ങളായിരുന്നു.

— സ്രോതസ്സ് cleantechnica.com

ഒരു അഭിപ്രായം ഇടൂ