ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം

സഹായത്തിന് അതീതമായി നികുതി, സുതാര്യത, സമ്പദ്‌വ്യവസ്ഥയോടുള്ള സമഗ്ര കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് Department for International Development ന്റെ പുതിയ നയത്തെക്കുറിച്ച് അഭിപ്രായം പറയവേ Christian Aid പറഞ്ഞു. മറ്റ് സര്‍ക്കാരുകളോടും സുസ്ഥിരമായ വികസനത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു.

“നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് ശതകോടിക്കണക്കിന് പണം വലിച്ചെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളേയും അഴിമതിക്കാരായ ഉന്നതരേയും എല്ലാ ശക്തിയുമുപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ദരിദ്ര രാജ്യങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ ബ്രിട്ടണ്‍ ശരിക്കും അന്തര്‍ദേശീയ നികുതി സംവിധാനത്തിന്റെ ചോര്‍ച്ച അടക്കുകയാണ് വേണ്ടത്” എന്ന് സംഘടനയുടെ Economic Developmentന്റെ തലവനായ Toby Quantrill പറഞ്ഞു.

— സ്രോതസ്സ് christianaid.org.uk

ഒരു അഭിപ്രായം ഇടൂ