സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു

വിഷമായ ആണവവികിരണ ശേഷിയുള്ള ആയുധങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കരുത് എന്ന നിയമമുണ്ടായിട്ടു കൂടി അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ depleted യുറേനിയം ആയുധങ്ങള്‍ സിറിയയില്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു. ISIS നിയന്ത്രണത്തിലുള്ള കിഴക്കന്‍ സിറിയയില്‍ 2015 നവംബറില്‍ നടന്ന ആക്രമണത്തില്‍ Air Force A-10 ആക്രമണ വിമാനങ്ങള്‍ 5,000 ല്‍ അധികം 30mm യുറേനിയം റൌണ്ട് വെടിവെച്ചു എന്ന് കഴിഞ്ഞ ആഴ്ച Foreign Policy മാസിക റിപ്പോര്‍ട്ട് ചെയ്തു. Depleted uranium എന്നത് ഒരേ സമയം വിഷമുള്ളതും ഒപ്പം വളരേറെ ആണവവികിരണ ശേഷിയുള്ളതുമാണ്. അത് ക്യാന്‍സറിനും ജന്മവൈകല്യങ്ങള്‍ക്കും കാരണമാകുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ