ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്.
ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% വര്‍ദ്ധനവ്. US$4870 കോടി ഡോളര്‍ ചിലവാക്കിയ സൌദിയറേബ്യയേയും US$4440 കോടി ഡോളര്‍ ചിലവാക്കിയ റഷ്യയേയും ഇന്‍ഡ്യ മറികടന്നു.
— സ്രോതസ്സ് telesurtv.net