ഏറ്റവും നല്ല തൊഴില്‍ പ്രായത്തിലെ (25–54) 50,000 പുരുഷന്‍മാര്‍ക്ക് തൊഴിലുമില്ല, അവര്‍ തൊഴില്‍ അന്വേഷിക്കുന്നുമില്ല എന്ന് EVA നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഠിക്കുന്ന പുരുഷന്‍മാരേയും അംഗപരിമിതരുടെ പെന്‍ഷന്‍ വാങ്ങുന്നവരേയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥിതി വിവരക്കണക്കുകളില്‍ “others not in the workforce” എന്ന വിഭാഗത്തിലുള്‍പ്പെടുന്ന ഇവരെ “നഷ്ടപ്പെട്ട തൊഴിലാളികള്‍(the lost workmen)” എന്നാണ് തൊഴില്‍ കമ്പോള വിശകലന എഴുത്തുകാര്‍ ഇവരെ വിളിക്കുന്നത്. ഇത് കൂടാതെ ഈ പ്രായത്തിലെ തൊഴിലന്വേഷിക്കുന്ന 28,000 തൊഴിലില്ലാത്തവര്‍ക്കും തിരികെ തൊഴില്‍ കിട്ടാനുള്ള സാദ്ധ്യത കുറവാണ്. തൊഴിലില്ലായ്മാ നില കുറയുകയാണെങ്കിലും നഷ്ടപ്പെട്ട തൊഴിലാളികള്‍ എന്ന ഈ വിഭാഗത്തിന്റെ എണ്ണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരുന്നു.
— സ്രോതസ്സ് yle.fi
ഇങ്ങനെയാണ് ഒബാമ തൊഴിലില്ലായ്മ കുറച്ചത്.