പുതിയ ജലവൈദ്യുത പദ്ധതികളെ ഹരിതഗ്രഹവാതകം പുറത്തുവിടുന്നില്ല എന്ന ഊഹത്തോടെ കരുതാന്‍ തുടങ്ങിയിട്ട് ധാരാളം വര്‍ഷങ്ങളായി. ലോകം മൊത്തം ഇന്ന് 847 വലിയ പദ്ധതികളും (100 MWല്‍ കൂടുതലുള്ളവ) 2,853 ചെറിയ പദ്ധതികളും (1 MW ല്‍ കൂടുതലുള്ളവ) ആണ് പണിയാനായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ പുതിയ പഠന പ്രകാരം അണക്കെട്ടിന്റെ ഫലമായുണ്ടാകുന്ന ജലസംഭരണി ഹരിതഗ്രഹവാതകങ്ങളുടെ വലിയ സ്രോതസ്സാണെന്ന് പറയുന്നു.
ആറ് രാജ്യങ്ങളിലെ 267 ജലസംഭരണികളില്‍ നിന്നുള്ള carbon dioxide (CO2), methane (CH4), nitrous oxide (N2O) നെക്കുറിച്ച് ആണ് പഠനം നടത്തിയത്. ലോകം മൊത്തം മനുഷ്യന്‍ കാരണമായ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 1.3% വരുന്നത് ജലസംഭരണികളില്‍ നിന്നാണ്.
ജലസംഭരണികളില്‍ നിന്ന് വരുന്ന ഉദ്‌വമനത്തെ ഇപ്പോള്‍ UN Intergovernmental Panel on Climate Change (UN IPCC) ല്‍ ഇതവരെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവര്‍ അതും കൂടി ഉള്‍പ്പെടുത്തണം. സത്യത്തില്‍ പുതിയ അണക്കെട്ടുകള്‍ പണിയുന്ന രാജ്യങ്ങള്‍ക്ക് UN ന്റെ Clean Development Mechanism (CDM) പ്രകാരം carbon credits ഇപ്പോള്‍ ലഭിക്കുന്നു.
ഹരിത ഊര്‍ജ്ജമായി ജലവൈദ്യുതിയെ കണക്കാക്കണോ വേണ്ടയോ, UN CDM carbon credits ന് അവ യോഗ്യരാണോ എന്ന് തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്.
— സ്രോതസ്സ് news.mongabay.com