ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു

വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്.

Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക.

10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കഴിഞ്ഞ മഞ്ഞ് യുഗത്തില്‍ തണുത്തുറഞ്ഞ മണ്ണാണ് ഉറഞ്ഞമണ്ണ്(permafrost). ലോകം ചൂടാകുന്നതിന്റെ ഇരട്ടി വേഗത്തില്‍ ആര്‍ക്ടിക്കില്‍ ചൂടു കൂടുന്നതനുസരിച്ച് ഈ മണ്ണ് വിഘടിക്കുകയും അതില്‍ കുടുങ്ങിയിരിക്കുന്ന ഹരിതഗ്രഹവാതകങ്ങള്‍ വായുവിലേക്ക് കലരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലുള്ളതിന്റെ ഇരട്ടി കാര്‍ബണ്‍ ലോകത്തെ മൊത്തം ഉറഞ്ഞമണ്ണില്‍ കുടുങ്ങിയിരിപ്പമുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുനനത്.

— സ്രോതസ്സ് insideclimatenews.org

ഒരു അഭിപ്രായം ഇടൂ