വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും.

മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ വളര്‍ച്ചയെത്താതുള്ള ജനനത്തിന്റെ ചിലവിനെക്കുറിച്ചുള്ള ആദ്യത്തെ പഠനമാണ്. രക്തത്തിലെ വിഷരാസവസ്തുക്കളുടെ അളവ് വായൂ മലിനീകരണം വര്‍ദ്ധിപ്പിക്കുകയും പ്രതിരോധവ്യവസ്ഥക്ക് സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുന്നു. അത് fetus ന്റെ ചുറ്റുമുള്ള placentaയെ ദുര്‍ബലമാക്കുകയും ജനനം നേരത്തെയാക്കുന്നു.

“വായൂ മലിനീകരണത്തിന് വലിയ വിലയാണ് നാം കൊടുക്കുന്നത്. മനുഷ്യജീവന്റെ മാത്രമല്ല, അതിനോട് ചേര്‍ന്ന് സമൂഹത്തിന് വരുന്ന സാമ്പത്തിക ഭാരവും. എന്നാല്‍ ഈ ഭാരം ഒഴുവാക്കാനാവുമെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. വാഹനങ്ങളില്‍ നിന്നും കല്‍ക്കരി നിലയത്തില്‍ നിന്നുമുള്ള മലിനീകരണം കുറക്കുന്നത് വഴി നമുക്കത് നേടാം,” NYU Langone ലെ പ്രഫസറായ Leonardo Trasande പറയുന്നു.

ഈ പഠനത്തിന് വേണ്ടി Trasande യും സഹപ്രവര്‍ത്തകരും Environmental Protection Agency, U.S. Centers for Disease Control and Prevention, Institute of Medicine എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു. ഗവേഷകര്‍ ശരാശരി വായൂ മലിനീകരണവും നേരത്തെയുള്ള ജനനത്തിന്റേയും എണ്ണം കണക്കാക്കി. മുമ്പ് നടത്തിയ ആറ് വിശദമായ പഠനത്തില്‍ നിന്നുള്ള നേരത്തെയുള്ള ജനനത്തിന്റെ ദീര്‍ഘകാലത്തെ ആരോഗ്യ പ്രശ്നങ്ങളും മുമ്പേയുള്ള മരണം, IQ കുറയുന്നത്, ആശുപത്രിയില്‍ പോകാനായി ജോലിയില്‍ അവധിയെടുക്കുന്നത്, മൊത്തം ആരോഗ്യ ദോഷം എന്നിവ ശ്രദ്ധിക്കുന്ന കമ്പ്യൂട്ടര്‍ മോഡല്‍ തുടങ്ങിയ വിവരങ്ങള്‍ പട്ടികയാക്കി.

നേരത്തെയുള്ള ജനനത്തിന്റെ ദേശീയ ശരാശരി കുറഞ്ഞിട്ടുണ്ട് എന്നാണ് Trasande പറയുന്നത്. 2006 ല്‍ അത് 12.8% ആയിരുന്നു. 2013 ആയപ്പോഴേക്കും അത് 11.4% ആയി. എന്നാലും ആ സംഖ്യ വികസിത രാജ്യങ്ങളിലെ ഏറ്റവും കൂടിയ നിലയിലാണ്.

2020 ഓടെ നേരത്തെയുള്ള ജനനത്തേയും ശിശുമരണനിരക്കും 8.1% ല്‍ എത്തിക്കണം എന്ന ആരോഗ്യ സംഘടനയായ March of Dimes ന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇതിനാലാവില്ല.

സ്ഥിതിവിവരക്കണക്ക് പ്രകാരം വായൂ മലിനീകരണം കാരണം 3% അധികം നേരത്തെയുള്ള ജനനം സംഭവക്കുന്നു. നഗര പ്രദേശത്താണ് ഇതിലധികവും സംഭവിക്കുന്നത്. പ്രധാനമായും തെക്കന്‍ കാലിഫോര്‍ണിയ, കിഴക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് Ohio River Valley ല്‍ ആണ്.

ഈ പഠനത്തിന് ധനസഹായം നല്‍കിയത് KiDS of NYU Langone Foundation ആണ്.

— സ്രോതസ്സ് nyulangone.org By David March

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s