ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല നീങ്ങുന്നത്. അതിസമ്പന്നരും ദേശാടനം നടത്തുന്നു എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ Knight Frank എന്ന real estate consultancy പ്രസിദ്ധീകരിച്ച «Wealth Report» ല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 10,000 കോടീശ്വരന്‍മാര്‍ (HNWI) ഫ്രാന്‍സില്‍ നിന്ന് പോയി. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തീവൃവലതുപക്ഷ സംഘങ്ങള്‍ അധികാരത്തിലെത്തും എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും സമ്പന്ന പൌരന്‍മാര്‍ രാജ്യം വിടുകയാണ്. ചൈന, റഷ്യ, ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അതേ ഗതി കാണുന്നു. സമ്പന്നര്‍ എത്തിച്ചേരുന്ന നഗരങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് Sydney, Melbourne, Tel Aviv, Dubai എന്നിവയാണ്.
— സ്രോതസ്സ് finews.com