ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു

SolarPower Europe ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജത്തിന്റെ നല്ല വര്‍ഷമായിരുന്നു. 50% വര്‍ദ്ധനവായിരുന്നു കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജം രേഖപ്പെടുത്തിയത്. അമേരിക്കയിലും ചൈനയിലുമായിരുന്നു ഏറ്റവും അധികം വര്‍ദ്ധനവ് കണ്ടത്. 76 ഗിഗാവാട്ട് (GW) പുതിയ സൌരോര്‍ജ്ജ നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചു. 2015 ല്‍ പുതിയതായി 50 GW ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. ലോകം മൊത്തം ഇന്ന് 305 GW സൌരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഏഴ് വര്‍ഷം മുമ്പ് അത് 50 GW ആയിരുന്നു.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ