8 – 18 വയസ് പ്രായമുള്ള 1,800 കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ Common Sense Media നടത്തിയ ഒരു ദേശീയ സര്‍വ്വേയില്‍, രക്ഷകര്‍ത്താക്കള്‍ പ്രതിദിനം 9 മണിക്കൂര്‍ 22 മിനിട്ട് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങി വിവിധ സ്ക്രീനുകളുടെ മുന്നിലിരിക്കുന്നു എന്ന് കണ്ടെത്തി. അതില്‍ 8 മണിക്കൂര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ്, ജോലിക്കല്ല ചിലവാക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ നല്ല റോള്‍ മോഡലുകളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78% രക്ഷകര്‍ത്താക്കളും സ്വയം കരുതുന്നത്. മള്‍ട്ടീ മീഡിയ engaging ഉം habit-forming ഉം ആകാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. അതുകൊണ്ട് എത്ര സമയം ചിലവാക്കി എന്ന് നാം തിരിച്ചറിയില്ല എന്ന് The Big Disconnect എന്ന പുസ്തകമെഴുതിയ Catherine Steiner-Adair പറയുന്നു.
— സ്രോതസ്സ് scientificamerican.com