ഡാനിഷ് കമ്പനിയായ MHI Vestas Offshore Wind യുടെ പുതിയ V164 എന്ന 9 MW കാറ്റാടി 2016 ഡിസംബര്‍ 1 ന് അത്ഭുതകരമായി 216,000 kWh (യൂണീറ്റ്) ഉത്പാദിപ്പിച്ചു. ഡന്‍മാര്‍ക്കിലെ Østerild ല്‍ ആണ് ആ പരീക്ഷണ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. 2012 ല്‍ വികസിപ്പിച്ച 8 MW ന്റെ V164 നെ പരിഷ്കരിച്ചാണ് പുതിയ 9 MW ന്റെ V164 നിര്‍മ്മിച്ചത്. ഇതുവരെയുള്ളതിലേക്കും ഏറ്റവും ശക്തമായ കാറ്റാടിയാണ് V164. 25- വര്‍ഷം ആയസുള്ള ഈ കാറ്റാടിക്ക് 722 അടി പൊക്കവും ഇതളുകള്‍ക്ക് 263 അടി നീളവുമുണ്ട്. കാറ്റാടിയുടെ 80% ഭാഗങ്ങളും പുനചംക്രമണം ചെയ്യാവുന്നതാണ്.
— സ്രോതസ്സ് treehugger.com, mhivestasoffshore.com