മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

കഴിഞ്ഞ ദിവസം 13 മാരുതി സുസുക്കി തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വേറെ 4 പേര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷയും 14 ല്‍ അധികം പേര്‍ക്ക് 3 വര്‍ഷത്തെ ശിക്ഷയും വിധിച്ചു. ഇന്‍ഡ്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേയും ഹിന്ദു ആധിപത്യ പാര്‍ട്ടിയായ BJP യുടേയും സമ്മതത്തോടെ കാര്‍ നിര്‍മ്മാതാവായ കമ്പനിയുടേയും, പോലീസിന്റേയും, കോടതിയുടേയും കള്ള കേസിന്റെ ഇരകളാണിവര്‍.

Maruti Suzuki Workers Union (MSWU) ന്റെ നേതൃത്വത്തിലെ ഏല്ലാവരും ആണ് ജീപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടത്. നിഷ്ഠൂരമായ ചൂഷണത്തിനെതിരെ ഹരിയാനയിലെ മാരുതി ഫാക്റ്ററിയിലെ തൊഴിലാളികളാണ് MSWU സ്ഥാപിച്ചത്. 2012 ന് കമ്പനി പ്രകോപിപ്പിച്ച് നടത്തിയ തീപിടുത്തത്തില്‍ HR മാനേജര്‍ കൊല്ലപ്പെട്ട കേസാണ് ഇവര്‍ക്കെതിരെ മെനഞ്ഞെടുത്തിരിക്കുന്നത് (framed).

— സ്രോതസ്സ് wsws.org

ഒരു അഭിപ്രായം ഇടൂ