അഭയാര്‍ത്ഥികളില്‍ പകുതിയും കുട്ടികളാണ്

ലോകം മൊത്തം ആഭയാര്‍ത്ഥികളില്‍ കുട്ടികളുടെ എണ്ണം 5 കോടിയായി ഉയര്‍ന്നു. അതില്‍ 75% പേരും പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയയില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും മാത്രം പകുതി പേര്‍ വരുന്നത് എന്ന് UNICEF ന്റെ United Nations High Commissioner for Refugees പറയുന്നു. സിറിയയില്‍ നിന്നുള്ള കുട്ടികളില്‍ 70% പേരും വിഷമയമായ മാനസികസമ്മര്‍ദ്ദത്തിന്റെ സൂചന നല്‍കുന്നവരാണ്. അഭയാര്‍ത്ഥി കുട്ടികള്‍ ജോലിക്ക് എടുക്കുകയും, തൊഴില്‍ പീഡനങ്ങളും, അക്രമവും, ലൈംഗികപീഡനങ്ങളും, തട്ടിക്കൊണ്ടുപോകലും, ദാരിദ്ര്യവും സഹിക്കുന്നു. അഭയാര്‍ത്ഥി കുട്ടികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ അന്തര്‍ദേശീയ സമൂഹം Convention of the Rights of the Child പാലിക്കണമെന്ന് UNICEF ആവശ്യപ്പെട്ടു.

— സ്രോതസ്സ് projectcensored.org

ഒരു അഭിപ്രായം ഇടൂ