സാമൂഹ്യ ക്ഷേമ സംഘടനയായ Paritätische Wohlfahrtsverband കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ദാരിദ്ര്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ല്‍ ആയിരുന്നു മുമ്പ് അവിടെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണ്ടത്. അന്ന് 1.29 കോടി ആളുകളായിരുന്നു ദാരിദ്ര്യത്തില്‍, 15.7%. എന്നാല്‍ ബര്‍ലിനില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 20% വും ഈ വര്‍ഷം 22.4% ഉം ആയി. ഏറ്റവും അധികം ദാരിദ്ര്യം രേഖപ്പെടുത്തിയത് Bremen ല്‍ ആണ്, 24.8%. അവിടെ നാലിലൊന്ന് പേര്‍ ദരിദ്രരാണ്. 16 സംസ്ഥാനങ്ങളില്‍ 11 ലും ദാരിദ്ര്യം വര്‍ദ്ധിച്ചു. കിഴക്കന്‍ ജര്‍മ്മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും ദാരിദ്ര്യ നിരക്ക് 20% ന് മുകളിലോ താഴെയോ ആയി നില്‍ക്കുന്നു.
— സ്രോതസ്സ് wsws.org