ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍

ഇന്‍ഡ്യയിലെ Bt കീടവിരുദ്ധ പരുത്തിയുടെ തെറ്റായ അവകാശവാദങ്ങളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചു. അതില്‍ ഇങ്ങനെ പറയുന്നു:

bollworm നേയും മറ്റ് കീടങ്ങളേയും ആക്രമണത്തെ ചെറുക്കാനായി 2002 ല്‍ ആണ്, മൊത്തം പരുത്തി കൃഷിയിടത്തിന്റെ 90% പ്രദേശത്തും Bt cotton കൃഷി തുടങ്ങിയത്.
2013 ആയപ്പോഴേക്കും കൂടനാശിനി പ്രയോഗം വളരെ അധികമായി – 2000 ലേ തോതിന്റെ അതേ നിലയിലെത്തി (Bt പരുത്തി കൃഷി ചെയ്യുന്നതിന് മുമ്പുള്ള നില)
ദേശീയമായി ഉത്പാദനം മാറ്റമില്ലാതെ നില്‍ക്കുകയും ചില സ്ഥലങ്ങളില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ദ്ധിക്കുകയും ചെയ്തു.
ജലസേചന സൌകര്യം ലഭിച്ച കൃഷിയിടങ്ങളില്‍ Pink bollworm ന്റെ ആക്രമണമുണ്ടായി. മഴ ആശ്രയിച്ച പാടത്ത് അങ്ങനെ സംഭവിച്ചില്ല. അത്തരം സ്ഥലങ്ങളില്‍ ജലസേചന സൌകര്യം ലഭിച്ച കൃഷിയിടങ്ങളില്‍ കീടം പടര്‍ന്നിട്ടുണ്ട്. അതുകൊണ്ട് മഴആശ്രയിച്ച പാടത്തെ Bt പരുത്തി വിത്തിന്റെ കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെടുന്നു.
* ജനസേചനം നടത്തുന്ന പരുത്തിയേക്കാള്‍ Bt പരുത്തി ലാഭകരമായിരിക്കാം. എന്നാല്‍ ഉത്പാദനം കുറഞ്ഞ മഴ ആശ്രയിക്കുന്ന പരുത്തിയേക്കാള്‍ Bt വിത്തിനും, കീടനാശിനിക്കും വേണ്ടിവരുന്ന അധിക ചിലവ് കര്‍ഷരെ പാപ്പരാക്കുന്നു.
* വിത്ത് സൂക്ഷിച്ച് വെക്കാന്‍ പറ്റാത്തതും ജൈവ സാങ്കേതികവിദ്യയുടെ കാര്‍ഷിക സാമ്പത്തിക വിവരങ്ങളുടെ അഭാവവും കീടനാശിനിയുടെ ചക്രം
* മഴകിട്ടുന്ന സ്ഥലത്തെ വാര്‍ഷിക ആത്മഹത്യ നിരക്ക് പാടത്തിന്റെ വലിപ്പവും വിളവുമായും വിപരീതമായാണ് (inversely) ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ Bt പരുത്തി വിത്ത് സ്വീകരിക്കുന്നതുമായി ആത്മഹത്യ നിരക്ക് നേരിട്ട് (directly) ബന്ധപ്പെട്ടിരിക്കുന്നു. (അതായത് ചിലവ്)
* മഴകിട്ടുന്ന സ്ഥലത്തും ജലസേചനമുള്ള സ്ഥലത്തും ഉയര്‍ന്ന സാന്ദ്രത ചെറിയ സീസണ്‍ സാധാരണ പരുത്തി വിള കൂടുതല്‍ നല്‍കുകയും input ചിലവ് കുറക്കുകയും ചെയ്യുന്നു.
* നയരൂപീകരണം ചെയ്യുന്നവര്‍ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന് മുമ്പ് holistic വിശകലനം നടത്തേണ്ടതായിട്ടുണ്ട്.

ഈ പഠനത്തിന് നേതൃത്വം കൊടുത്തത് UC Berkeley ലെ പ്രൊഫസറായ Andrew Paul Gutierrez ആണ്. കാര്‍ഷികപരിസ്ഥിതി വ്യവസ്ഥകളിലേയും GM വിളകളിലേയും ഒരു വിദഗ്ദ്ധനാണ് അദ്ദേഹം.

Deconstructing Indian cotton: weather, yields, and suicides
Andrew Paul Gutierrez, Luigi Ponti, Hans R Herren, Johann Baumgärtner and Peter E Kenmore
Environmental Sciences Europe (2015) 27:12
http://www.enveurope.com/content/27/1/12/abstract (open access)

പശ്ഛാത്തലം:

5000 വര്‍ഷങ്ങളായി ഇന്‍ഡ്യയില്‍ പരുത്തിയും അതിനോടൊപ്പം പരിണമിച്ചുണ്ടായ കീടങ്ങളും വളരുന്നുണ്ട്. 1970 കളിലാണ് ആദ്യമായി സങ്കരയിനം പരുത്തിയും കൂടുതല്‍ വളവും ഉപയോഗിച്ച് തുടങ്ങിയത്. pink bollworm നെതിരായ കീടനാശിനി പ്രയോഗം bollworm ന്റെ outbreaks ന് കാരണമായി. 2002 ല്‍ സങ്കര Bt പരുത്തി കൃഷി ചെയ്തു തുടങ്ങി. bollworm നേയും മറ്റ് lepidopteran കീടങ്ങളേയും നേരിടാനായിരുന്നു അത്. 90% കൃഷിയിടത്തും അത് കൃഷിചെയ്തു.

തുടക്കത്തിലെ കുറവിന് വിരുദ്ധമായി, 2013 ല്‍ കീടനാശിനി പ്രയോഗം 2000 ലെ നിലയിലെത്തി. വിളവ് ദേശീയമായി സ്ഥിരമായി തന്നെ നിന്നു. ചില സ്ഥലങ്ങളില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ദ്ധിച്ചു. 1970കള്‍ക്ക് മുമ്പുള്ള cotton/pink bollworm system ന്റെ മാതൃക നിര്‍മ്മിച്ച ജീവ ശാസ്ത്രജ്ഞര്‍ Bt പരുത്തിയുടെ ആവശ്യകത, സാമ്പത്തിക നിലനില്‍പ്പിന്റെ ചുറ്റുപാട്, കര്‍ഷകരുടെ ആത്മഹത്യ എന്നതിനെക്കുറിച്ച് പഠിച്ചു.

ഫലം:

മഴ അടിസ്ഥാനമായ പരുത്തിയുടെ വിളവ് സമയം, വിതരണം, മണ്‍സൂണ്‍ മഴയുടെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ജലസേചനം കൊടുക്കുന്ന സ്ഥലങ്ങളില്‍ Pink bollworm നാശമുണ്ടാക്കുന്നു. എന്നാല്‍ മഴവെള്ളം മാത്രം കിട്ടുന്നിടങ്ങളില്‍ അതുണ്ടാവുന്നില്ല. മഴകിട്ടുന്ന പ്രദേശങ്ങളിലെ Bt പരുത്തി വിത്തിന്റേയും കീടനാശിനിയുടേയും ഉപയോഗം ചോദ്യമാണ്.

ഉപസംഹാരം:

ജലസേചനം കിട്ടുന്നിടത്ത് Bt പരുത്തി സാമ്പത്തികലാഭമാണ്, അതേസമയം Bt വിത്തിന്റേയും കീടനാശിനിയുടേയും വില കുറവ് വിളയുണ്ടാകുന്ന മഴകിട്ടുന്ന സ്ഥലത്തെ പരുത്തിയുടെ സ്ഥലത്തെ കര്‍ഷകരുടെ പാപ്പരാകലിനെ വര്‍ദ്ധിപ്പിക്കുന്നു. വിത്ത് സൂക്ഷിക്കാന്‍ പറ്റാത്തതും കാര്‍ഷിക സാമ്പത്തിക വിവരങ്ങളുടെ അഭാവവും കര്‍ഷകരെ ജൈവസാങ്കേതികവിദ്യ കീടനാശിനി ചക്രത്തില്‍ കുടുക്കുന്നു. മഴകിട്ടുന്ന സ്ഥലത്തെ വാര്‍ഷിക ആത്മഹത്യാ തോത് പാടത്തിന്റെ വലിപ്പത്തിനും വിളവിനും വിപരീതാനുപാതത്തിലാണ്. എന്നാല്‍ അത് Bt പരുത്തി കൃഷിചെയ്യുന്നതുമായി നേര്‍ അനുപാതത്തിലാണ്. ഉയര്‍ന്ന സാന്ദ്രതയുള്ള ചെറിയ കാലത്തെ പരുത്തി കൃഷിക്ക് വിളവ് വര്‍ദ്ധിപ്പിക്കാനാകും. കാര്‍ഷിക വികസനത്തിനുള്ള നയങ്ങള്‍ നടപ്പാക്കുമ്പോള്‍ അധികാരികള്‍ ഒരു സമഗ്രവിശകലനം നടത്തേണ്ടതായുണ്ട്.

— സ്രോതസ്സ് gmwatch.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )