ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു

ദരിദ്രരായ ആളുകളുടെ അവസാന പ്രതീക്ഷയായ സര്‍ക്കാര്‍ ആശുപത്രികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു.

7th Pay Commission നടപ്പാക്കുന്നത് വഴിയുണ്ടാവുന്ന കമ്മി മറികടക്കാന്‍ കേന്ദ്രത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളോട് 30% അധികം വരുമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ ഇറക്കി. രോഗികളെ ദ്രോഹിക്കാതെ എങ്ങനെ അത് കണ്ടെത്താനാകും എന്ന കാര്യത്തില്‍ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ വിഷമിക്കുന്നു. മിക്ക സ്ഥാപനങ്ങളും ധനകാര്യവകുപ്പിന് തങ്ങളുടെ വൈഷമ്യം വ്യക്തമാക്കിക്കൊണ്ട് കത്തുകളയച്ചിട്ടുണ്ട്.

ജനുവരി 13 ന് പുറത്തുവന്ന സര്‍ക്കുലര്‍ രാജ്യത്തെ 600 സ്വതന്ത്ര സ്ഥാപനങ്ങളെയാണ് ബാധിക്കുന്നത്. അതില്‍ വലിയ ആശുപത്രികളായ All India Institute of Medical Sciences (AIIMS), Jawaharlal Institute of Postgraduate Medical Education and Research (JIPMER), National Institute of Mental Health and Neuroscience (NIMHANS) തുടങ്ങിയവ ഉല്‍പ്പെടുന്നു. അതുകൂടാതെ 200 ഓളം commodity bodies, അത്രതന്നെ ഗവേഷണ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയ, നവോദയാ വിദ്യാലയങ്ങള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഏറ്റവും മോശമായി ഈ തീരുമാനം ബാധിക്കുന്നത് ആശുപത്രികളെയാണ്. ഈ തുക കണ്ടെത്താനായി അവര്‍ക്ക് രോഗികളുടെ മേല്‍ ചുമത്തുന്ന ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതായി വരും.

രാജ്യത്തെ പ്രധാന മാനസികാരോഗ്യ സ്ഥാപനമായ NIMHANS ന് 800 ജോലിക്കാരുണ്ട്. അതില്‍ 200 പേര്‍ faculty members. മൊത്തെ Rs. 370 കോടി രൂപയുടെ ഫണ്ടില്‍ Rs. 165 കോടി രൂപ ജോലിക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനുമാണ് പോകുന്നത്. 7th Pay Commission ന്റെ മറ്റ് സാമ്പത്തിക ആഘതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 30% അധിക വരുമാനം കണ്ടെത്തുക എന്നത് വിഷമകരമായ ജോലിയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ രോഗികളില്‍ നിന്നും Rs. 20 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷം NIMHANS Rs. 20 കോടി രൂപയാണ് ഇപ്പോള്‍ സമാഹരിക്കുന്നത്.

— സ്രോതസ്സ് thehindu.com

ഇതാണ് ശരിക്കുള്ള ഫാസിസം. ജനാധിപത്യ സര്‍ക്കാരിനെ കുറച്ച് കച്ചവടക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥ

ഒരു അഭിപ്രായം ഇടൂ