കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്

Media Matters നടത്തിയ ഒരു പഠന പ്രകാരം 2016ല്‍ വൈകുന്നേരത്തേയും ഞായറാഴ്ചകളിലേയും വാര്‍ത്താപരിപാടികളില്‍ ABC, CBS, NBC, Fox ചാനലുകള്‍ വെറും ആറ് മിനിട്ടാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ചിലവാക്കിയത്. 2015 നെ അപേക്ഷിച്ച് 66% കുറവ് വിവരണം(coverage).

പ്രധാനപ്പെട്ട കാലാവസ്ഥാ സംഭവങ്ങളില്ലാത്തതിനാല്‍ വാര്‍ത്ത കൊടുത്തില്ല എന്ന് ചാനലുകള്‍ക്ക് പറയാനാവില്ല. Hurricane Matthew, Great Barrier Reef ലെ സാവകാശമുള്ള മരണം, റിക്കോഡ് തകര്‍ക്കുന്ന ചൂട്, പാരീസ് കാലാവസ്ഥാ ചര്‍ച്ചയുടെ ഔദ്യോഗിക തുടക്കം, തുടങ്ങി ധാരാളം സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഗൌരവകരമായ പ്രശ്നത്തോട് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ കൊടുക്കുന്ന പ്രധാന്യത്തെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷം

— സ്രോതസ്സ് grist.org

ഒരു അഭിപ്രായം ഇടൂ