വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ചിക്കാഗോയില്‍ Immigration and Customs Enforcement(ICE) പോലീസുകാര്‍ 53 വയസ് പ്രായമുള്ള Felix Torres നെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ അവരുടെ വീട്ടിലേക്ക് പോലീസ് ഇരച്ച് കയറുകയാണുണ്ടായത്. പോലീസ് മുന്‍വശത്തെ കതക് തല്ലിപ്പൊളിക്കുന്ന അവസരത്തില്‍ കുടുംബം ഉറക്കത്തിലായിരുന്നു എന്ന് Torres ന്റെ മകള്‍ Carmen Torres പറഞ്ഞു. “അവര്‍ അകത്തു കടന്നു ഞങ്ങളുടെ നേരെ തോക്ക് ചൂണ്ടി, പുറത്തു വരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം ധരിക്കുന്നതിനോ, കുട്ടിക്കുള്ള പാല്‍ എടുക്കുന്നതിനോ അവര്‍ സമയം തന്നില്ല” എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. Felix Torres നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ച ആളല്ല Torres എന്ന് പിന്നീട് ICE പറഞ്ഞു.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ