യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. “ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞു. “അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു” എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.