കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു

6 ഭീമന്‍ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലയനത്തിനെതിരെ 200 ല്‍ അധികം സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ലയനത്തിന് ശേഷമുണ്ടാകുന്ന മൂന്ന് കമ്പനികള്‍ കമ്പോള ശക്തിയെ കേന്ദ്രീകരിക്കുകയും, പൊതുജനത്തിനും, കര്‍ഷകര്‍ക്കും, ഉപഭോക്താക്കള്‍ക്കും, പരിസ്ഥിതിക്കും, ഭക്ഷ്യസുരക്ഷക്കും ദോഷമുണ്ടാക്കുന്ന വ്യാവസായിക കൃഷിയുടെ പ്രത്യാഘാതങ്ങള്‍ വലുതാക്കുകയും ചെയ്യും എന്ന് കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, തേനീച്ച കൃഷിക്കാര്‍, മത, അന്തര്‍ദേശീയ വികസന, പരിസ്ഥിതി സംഘടനകള്‍ European Commission and Competition Commissioner Margrethe Vestager ന് അയച്ച ഒരു തുറന്ന കത്തില്‍ പറയുന്നു.

ഈ സംഘടനകളിലെല്ലാം കൂടി ദശലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. Dow Chemical ഉം DuPont ഉം, Monsanto ഉം Bayer AG ഉം, Syngenta ഉം ChemChina ഉം തമ്മിലുള്ള ലയനം അസാദ്ധ്യമായ ഒരു കുത്തകവല്‍ക്കരണം ആണ് ചെയ്യുന്നത്. ലയനത്തിന് ശേഷമുള്ള 3 കമ്പനികള്‍ക്ക് 70% കാര്‍ഷിക രാസവസ്തുക്കളുടേയും 60% വാണിജ്യ വിത്തുകളുടേയും കുത്തകാവകാശം കിട്ടും.

— സ്രോതസ്സ് tni.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ