1%ക്കാര്‍ നടത്തുന്ന നികുതി വെട്ടിപ്പ് 99% ജനങ്ങളുടേയും മനുഷ്യാവകാശത്തെ ഹനിക്കുന്നു

നികുതി സ്വര്‍ഗ്ഗങ്ങള്‍ക്കെതിരെ ഇക്വഡോര്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി. ഉന്നതരുടെ നികുതി വെട്ടിപ്പ് എങ്ങനെ ലോകത്തെ പൊതുജനത്തെ ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. “സാമ്പത്തിക നീതിക്കായി ഒരു ആഗോള അജണ്ട” എല്ലാവരും ചേര്‍ന്ന് കൊണ്ടുവരണമെന്ന് U.N. Human Rights Council ല്‍ വിദേശകാര്യ മന്ത്രിയായ Guillaume Long പറഞ്ഞു.

Feb. 19 ന് ഇക്വഡോര്‍ പൊതു ഉദ്യോഗസ്ഥര്‍ നികുതി സ്വര്‍ഗ്ഗങ്ങളില്‍ ആസ്തികളും മൂലധനവും നിക്ഷേപിക്കുന്നതിനെ തടഞ്ഞ ലോകത്തെ ആദ്യത്തെ രാജ്യമായി. അഴിമതിക്കെതിരായ യുദ്ധത്തിലെ ചരിത്രപരമായ ഉദാഹരണമാണ് അത്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ഒരു വര്‍ഷത്തിനകം വിദേശങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരണം. അല്ലെങ്കില്‍ അവരെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യും.

— സ്രോതസ്സ് telesurtv.net

അഴിമതി ഇല്ലാതാക്കണമെങ്കില്‍ ആദ്യം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരാണ് നടപടി വേണ്ടത്. അല്ലാതെ ദരിദ്ര ജനത്തിന് മേലല്ല യുദ്ധം നടത്തേണ്ടത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ