ആണവോര്‍ജ്ജ വ്യവസായത്തിന് വലിയ ആഘാതം നല്‍കിക്കൊണ്ട് പാപ്പരാകല്‍ സംരക്ഷത്തിനായി Westinghouse Electric Company അപേക്ഷ നല്‍കി. South Carolina, Georgia എന്നിവടങ്ങളിലെ ആണവനിലയ നിര്‍മ്മാണത്തിന്റെ ഫലമായ വലിയ നഷ്ടത്താലാണ് അവര്‍ Chapter 11 filing ചെയ്തിരിക്കുന്നത്. ഈ നിലയങ്ങള്‍ എന്നെങ്കിലും പണിയുമോ എന്ന കാര്യത്തില്‍ നിയന്ത്രണാധികാരികള്‍ക്ക് സംശയമാണ്. ലോകത്തെ പകുതിയിലധികം ആണവനിലയങ്ങളിലും Westinghouse ന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സൌരോര്‍ജ്ജത്തിന്റേയും പവനോര്‍ജ്ജത്തിന്റേയും വില സ്ഥിരമായി കുറയുന്ന അവസരത്തിലാണ് ഈ കമ്പനിയുടെ പാപ്പരാകല്‍ സംഭവിക്കുന്നത്.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.