വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്

Endangered Species Act ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ മിക്കവയേയും Malathion ഉം chlorpyrifos ഉം ദോഷകരമായി ബാധിക്കും.

വ്യാപകമായി ഉപയോഗിക്കുന്ന ഈ രണ്ട് കീടനാശിനികള്‍ ഏറ്റവും അധികം വംശനാശം നേരിടുന്ന 1,700 ജീവികളിലെല്ലാറ്റിനേയും ദോഷകരമായി ബാധിക്കുമെന്ന് Environmental Protection Agency (EPA) റിപ്പോര്‍ട്ട് പറയുന്നു.

1956 മുതല്‍ Malathion അമേരിക്കയില്‍ ഉപയോഗിക്കുന്നുണ്ട്. 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ 97% ത്തേയും ദോഷകരമായി ബാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ചെടികള്‍ എന്നിവയുടെ കീടങ്ങളെ കൊല്ലാനും വളര്‍ത്തു മൃഗങ്ങളുടെ ticks നീക്കം ചെയ്യാനുമാണ് മാലത്തിയോണ്‍ ഉപോയോഗിക്കുന്നത്.

chlorpyrifos എന്ന രണ്ടാമത്തെ കീടനാശിനിയും 97% നിര്‍ണ്ണായകമായ ജീവജാലങ്ങളെ ബാധിക്കുന്നു. ചിതല്‍, കൊതുക്, വിര എന്നിവയെ ഇല്ലാതാക്കാനായി ചീമ്മുട്ടുയെ മണമുള്ള chlorpyrifos ഉപയോഗിക്കുന്നു.

മൂന്നാമത്തെ കീടനാശിനി diazinon പാറ്റ, ഉറുമ്പ് എന്നിവക്ക് എതിരെ ഉപയോഗിക്കുന്നു. അതും 97% നിര്‍ണ്ണായകമായ ജീവജാലങ്ങളെ ബാധിക്കുന്നു. അമേരിക്കയിലെ വന്യജീവികളെ സാധാരണ കീടനാശിനികള്‍ ബാധിക്കുന്നുവോ എന്ന് പരിശോധിച്ച ആദ്യത്തെ പഠനമാണിത്.

മാലത്തിയോണും chlorpyrifos ഉം ഉണ്ടാക്കുന്ന അപകടം അമേരിക്കയിലെമ്പാടം പരന്നിരിക്കുന്നു. അപകടമില്ലാത്തത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ജീവികളെല്ലാം ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് EPA പറയുന്നു. മാലത്തിയോണും diazinonഉം “ചിലപ്പോള്‍ മനുഷ്യന്‍ ക്യാന്‍സറുണ്ടാക്കാം” എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

— സ്രോതസ്സ് theguardian.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ