കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു

ലോകം മൊത്തം കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള നയങ്ങള്‍ രൂപീകരിക്കാതിരിക്കാന്‍ ExxonMobil, Royal Dutch Shell, മൂന്ന് എണ്ണ വ്യാപാര സംഘങ്ങള്‍ എന്നിവര്‍ $11.5 കോടി ഡോളറിനടുത്ത് തുക പ്രതിവര്‍ഷം ചിലവാക്കുന്നു എന്ന് Influence Map പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റുകള്‍ എങ്ങനെ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന സംഘമാണ് ഇത്.

ഏറ്റവും അധികം ചിലവാക്കുന്നത് American Petroleum Institute ആണ്. പിന്നില്‍ ExxonMobilഉം Shellഉം Western States Petroleum Associationഉം Australian Petroleum Production & Exploration Associationഉം ഉണ്ട്.

ഉദാഹരണത്തിന് Exxon ചിലവാക്കിയ $2.7 കോടി ഡോളര്‍ എന്നത് കമ്പനിയുടെ ലാഭത്തിന്റെ ഒരു തുള്ളിയാണ്. കഴിഞ്ഞ വര്‍ഷം അവരുടെ ലാഭം $1600 കോടി ഡോളറായിരുന്നു. (അത് സാങ്കേതികമായി മോശം വര്‍ഷം ആയിരുന്നു, 2014 ല്‍ അതിന്റെ ഇരട്ടിയായിരുന്നു അവരുടെ ലാഭം).

ഐക്യരാഷ്ട്രസഭ കാലാവസ്ഥാ സ്വാധീനങ്ങളില്‍ കൊണ്ടുവന്ന ഇടപെടലുകള്‍ക്കുള്ള guidelines ഉപയോഗിച്ച് സ്വാധീന രജിസ്റ്റര്‍, Internal Revenue Service, വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ എന്നിവ Influence Map പരിശോധിച്ച് ഈ സംഘങ്ങള്‍ എങ്ങനെയാണ് കാലാവസ്ഥാ നയങ്ങളെ എതിര്‍ക്കുന്നതെന്ന് കണ്ടെത്തി. സ്വാധീനിക്കാന്‍, രാഷ്ട്രീയ സംഭാവന, advocacy, എന്നിവ peer review നടത്താത്ത ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. ആ സംഘങ്ങള്‍ ചിലവാക്കുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭ്യമല്ല. അതിനാല്‍ ഈ കണക്ക് ശരിക്കും ചിലവാക്കുന്നതിനേക്കാള്‍ കുറവായിരിക്കും.

എന്നാലും $11.5 കോടി ഡോളറെന്നത് തന്നെ കാലാവസ്ഥക്ക് അനുകൂലമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവര്‍ ചിലവാക്കുന്ന തുകയേക്കാള്‍ വളരെ കൂടുതലാണ്. climate-advocacy investor സംഘങ്ങള്‍ $50 ലക്ഷം ഡോളറാണ് ചിലവാക്കിയിരിക്കുന്നത്. എന്നാല്‍ ഫോസിലിന്ധന കമ്പനികളെ പരിഷ്കരിക്കാനുള്ള അവരുടെ കാലാവസ്ഥാ അനുകൂല പരിപാടികള്‍ ശക്തമായി വരുന്നുണ്ട്. 2016 ല്‍ മാത്രം എണ്ണ, പ്രകൃതിവാതക കമ്പനികളുടെ ഓഹരിയുടമകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട 45 പ്രമേയങ്ങള്‍ കൊണ്ടുവന്നു. അതില്‍ മിക്കതും പ്രധാന ഊര്‍ജ്ജ കമ്പനികളുടെ ബിസിനസ് എത്രമാത്രം ആഘാതം സൃഷ്ടിക്കുന്നു എന്ന് പുറത്ത് പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.

— സ്രോതസ്സ് grist.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ