ബോള്‍ഡ്രിനും ലെവിനും(Boldrin and Levine) എഴുതിയ “ബൌദ്ധിക സ്വത്തവകാശത്തിനെതിരെ ഒരു കേസ്” എന്ന ഒരു പ്രബന്ധം http://levine.sscnet.ucla.edu/papers/intellectual.pdf ല്‍ കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും കോപ്പിചെയ്യാവുന്ന ഒരു ലോകത്തില്‍ പോലും എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാന്‍ കഴിയുമെന്ന് സാമ്പത്തികമായ വീക്ഷണത്തില്‍ അത് വാദിക്കുന്നു.
“പ്രോഗ്രാം ഫ്രീ ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കോപ്പി മാത്രമേ വില്‍ക്കാനാകൂ” എന്ന superficial വാദം താങ്കള്‍ കേട്ടിട്ടുണ്ടാവും. ഇന്ന് പ്രതിമാസം ആയിരക്കണക്കിന് കോപ്പികള്‍ വില്‍ക്കുന്ന കമ്പനികളുണ്ട് എന്നതാണ് അതിനുള്ള വ്യക്തമായ മറുപടി. എന്നാല്‍ ഈ ലേഖനം വേറൊരു പ്രതികരണമാണ് നല്‍കുന്നത്: കോപ്പി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് അറിയാവുന്നവര്‍ “ആദ്യത്തെ കോപ്പിക്ക്” വലിയ തുക വിലയായി എന്തുകൊണ്ട് നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അത്.
“ബൌദ്ധിക സ്വത്ത്” എന്ന വാക്ക് പക്ഷംചേര്‍ന്നതും തെറ്റിധാരണ പരത്തുന്നതുമാണ്. പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്‌മാര്‍ക്ക് ഇവയെ “സ്വത്ത്” എന്ന് വിളിക്കുന്നതില്‍ നിന്ന് പക്ഷംചേരല്‍ വ്യക്തമായി കാണാവുന്നതാണ്. ഇവയെ വിമര്‍ശിക്കുന്നത് “സ്വത്തവകാശത്തെ എതിര്‍ക്കുന്നത്” ആണെന്ന് ആളുകളില്‍ തോന്നലുണ്ടാക്കുന്നു. ഈ സംശയം പ്രകടമല്ല: പകര്‍പ്പവകാശത്തേയും പേറ്റന്റുകളേയും ട്രേഡ് മാര്‍ക്കുകളേയും ഒന്നിച്ച് ചേര്‍ക്കുന്നത് അവയെ ഒരുപോലെ കാണാന്‍ ആളുകളെ പ്രേരിപ്പിക്കും. അവയുടെ വലിയ വ്യത്യാസങ്ങളെ അവഗണിച്ച് സാമ്യതകളെ ഒത്ത് ചേര്‍ത്ത് അവയെ ഒരു പ്രശ്നമായി കാണുന്നു.
പകര്‍പ്പവകാശത്തിന്റേയും പേറ്റന്റുകളുടേയും സാമൂഹ്യ ധാര്‍മ്മിക വശത്തെ അവഗണിക്കുകയും പേറ്റന്റുകളേയും പകര്‍പ്പകാശത്തേയും സങ്കുചിതമായ സാമ്പത്തിക വീക്ഷണത്തില്‍ ഒരു കാര്യമാണെന്ന് കാണുക എന്നതാണ് സാധാരണ ഇതിന്റെ അര്‍ത്ഥം. കടുത്ത നിയന്ത്രണമുള്ള പകര്‍പ്പവകാശത്തിന്റേയും പേറ്റന്റിന്റേയും വക്താക്കള്‍ സാമ്പത്തിക വാദങ്ങള്‍ നിരത്തി, നിരസിക്കാനാവാത്ത എന്ന തോന്നലുണ്ടാക്കുന്ന തരത്തില്‍ അത് വളരെ ലളിതമാണ് വരുത്തിത്തീര്‍ക്കുന്നു.
പ്രശ്നത്തെ വെറും സാമ്പത്തികമായ ഒന്നാണെന്ന് പരിഗണിച്ച് അവഗണിക്കപ്പെടുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ഞാന്‍ സാധാരണ പ്രതികരിക്കുന്നത്. Boldrin, Levine പ്രബന്ധം അവരുടെ സ്വന്തം വാക്കുകളില്‍ ആ ലളിതമായ സാമ്പത്തിക വാദമാണ് വെക്കുന്നത്. അത് വലിയ വിടവുകള്‍ വ്യക്തമാക്കുന്നു. അവ മറച്ച് വെക്കാനാവുന്നവയല്ല.
നാം “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് ഉപേക്ഷിക്കണം എന്നാണ് എന്റെ വിശ്വാസം. പകര്‍പ്പവകാശത്തിന്റേയും പേറ്റന്റിന്റേയും സാമ്പത്തികമല്ലാത്ത വശത്തേക്ക് ശ്രദ്ധ കൊണ്ടുപോകണം. എന്നിരുന്നാലും തങ്ങളുടെ മൂല്യങ്ങള്‍ ചെറുതാക്കിക്കൊണ്ടുവരുന്നവരോട് പ്രതികരിക്കുന്നതില്‍ Boldrin ന്റേയും Levine ന്റേയും വാദങ്ങള്‍ ഉപയോഗപ്രദമാണ്.
സാമ്പത്തിക ശാസ്ത്രജ്ഞരെ ഉദ്ദേശിച്ചുള്ള പ്രബന്ധം കുറച്ച് ഗണിതപരമാണ്. അതിന്റെ ആശയം പ്രചരിപ്പിക്കുന്നത് നല്ല കാര്യമാണ്.
— സ്രോതസ്സ് gnu.org by Richard Stallman
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.