ഇന്‍ഡ്യന്‍ പേറ്റന്റുകളില്‍ വിദേശികളാണ് പ്രമുഖര്‍

43,000 ല്‍ അധികം പ്രാദേശീക ഉല്‍പ്പന്നങ്ങളുടേയും process patents ന്റേയും 80% വും വിദേശികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. Qualcomm, Samsung, Philips പോലുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്‍ കമ്പനികള്‍. ഈ കമ്പനികള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നത് പോലും തങ്ങളുടെ ആഗോള പേറ്റന്റിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് അപേക്ഷിക്കാനാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്ത് അവരുടെ ബൌദ്ധിക കുത്തകാവകാശം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുന്നു. ദേശീയമായി പേറ്റന്റുകള്‍ വര്‍ദ്ധിക്കുന്നത് ഇന്‍ഡ്യന്‍ ഗവേഷണത്തിന്റെ കഴിവിനെ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നും അവര്‍ പറയുന്നു.

പേറ്റന്റ് ഫയല്‍ ചെയ്യുന്നതിലും ഇത് കാണാം. 2014-15 കാലത്ത് തദ്ദേശരുടെ 12,071 ഫയലിങ്ങാണുണ്ടായിരിക്കുന്നത്. അതേ സമയം വിദേശ കമ്പനികളുടെ ഫയലിങ്ങ് അതിന്റെ മൂന്നിരട്ടിയിയധികമായ 42,763 ആണ്. മെയ് 2016 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു IPR policy ഉണ്ടായിട്ടും, ഇന്‍ഡ്യയില്‍ പേറ്റന്റ് കിട്ടാനുള്ള നടപടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട ഒരു കാര്യമാണ്. [അത് നല്ല കാര്യമാണ്. സത്യത്തില്‍ പേറ്റന്റുകള്‍ സാമൂഹ്യവിരുദ്ധമാണ്.] ഒരു ചെറിയ എണ്ണം, 2,000 ന് അടുത്ത്, മാത്രമേ ഫലത്തില്‍ വരുന്നുള്ളു. എന്നാല്‍ അന്തര്‍ദേശീയ പേറ്റന്റുകള്‍ക്ക് ഒരു കുറിക്കുവഴി ഈ നിയമം നല്‍കുന്നു. അത് തദ്ദേശീയമായ കണ്ടുപിടുത്തക്കാര്‍ക്ക് ലഭ്യമല്ല. ഫലത്തില്‍ വിദേശ പേറ്റന്റുകള്‍ക്ക് കുറവ് തടസമേയുണ്ടാകുന്നുള്ളു. [ഇത് രാജ്യദ്രോഹമാണ്.]

പേറ്റന്റ് അപേക്ഷയും പൂര്‍ണ്ണമായ specification report ഉം കൊടുക്കുന്നതിനോടൊപ്പം പേറ്റന്റ് പ്രസിദ്ധീകരിക്കുകയും വേണം. അത് നിര്‍ബന്ധിതമായ പരിശോധനയിലൂടെ പിന്നെ കടന്നു പോകും എന്ന് Intellectual Property Attorney Association ന്റെ പ്രസിഡന്റായ Sanjai Gandhi പറയുന്നു. പ്രസിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം `20,000 കൊടുത്ത് expedited ചെയ്യാം. പരിശോധനക്കുള്ള പ്രവര്‍ത്തനത്തിലാണ് തടസമുണ്ടാകുന്നത്.

“അന്തര്‍ദേശീയ അപേക്ഷകര്‍ക്ക് അതിവേഗ പരിശോധനക്ക് അപേക്ഷിക്കാം. അതിന് പേറ്റന്റിന്റ് അനുസരിച്ച് കുറച്ച് തുക കൊടുക്കണം. എന്നാല്‍ ഇന്‍ഡ്യക്കാര്‍ക്ക് ഈ സൌകര്യമുണ്ടാവില്ല. 2005 ല്‍ അപേക്ഷ കൊടുത്ത എന്റെ ഒരു client ഇപ്പോഴും പരിശോധന അവസ്ഥയിലാണ് ഇപ്പോഴും,” Sanjai Gandhi പറയുന്നു. WTO-TRIPS (Trade Related Aspects of Intellectual Property Rights) നിയമങ്ങള്‍ പാലിക്കുന്ന ഇന്‍ഡ്യ പോലുള്ള രാജ്യങ്ങള്‍ക്ക് വളരെ ദോഷകരമാണ്. അന്തര്‍ദേശീയ IP search agency യുള്ള കുറച്ച് രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ.

പ്രാദേശിക IP ഓഫീസുകളില്‍ കൂടുതലാളുകളെ ജോലിക്കെടുത്ത് പരിശോധനാ സമയം കുറക്കാമെന്ന് National Intellectual Property Association ന്റെ പ്രസിഡന്റായ T C James പറയുന്നു.

എന്നാല്‍ ഇന്‍ഡ്യയുടെ IP ചട്ടക്കൂട് ശക്തമാണ് അതിനെ പൂര്‍ണ്ണമായും കുറ്റം പറഞ്ഞുകൂടാ എന്ന് IP വക്കീലായ ഹരീഷ് കെ വാദിക്കുന്നു. പേറ്റന്റ് പരിശോധകരെ കൂടുതലെടുത്ത് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം എന്നും അദ്ദേഹം പറയുന്നു.

— സ്രോതസ്സ് timesofindia.indiatimes.com

പേറ്റന്റുകള്‍ സമൂഹത്തിന് മൊത്തം ദോഷം ചെയ്യുന്ന കാര്യമാണ്. അവ ഇല്ലാതാക്കുക, പ്രത്യേകിച്ച് സോഫ്റ്റ്‌വെയറുകളുടെ പേറ്റന്റ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )