വളരുന്ന ജനസംഖ്യക്ക് വേണ്ട ആഹാരം നല്‍കാനുള്ള ഭൂമിയുടെ കഴിവ് പരിമിതമാണ്. അത് തുല്യമായല്ല വിതരണം ചെയ്തിരിക്കുന്നതും. കൃഷിഭൂമിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും കൂടുതല്‍ ദക്ഷതയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ ഭാഗികമായി buffering ചെയ്യുന്നതാണ്. എന്നാല്‍ കൂടുതല്‍ സ്ഥലത്തും ഈ പ്രശ്നം പരിഹരിക്കുന്നത് കൂടുതല്‍ ആഹാരം ഇറക്കുമതി ചെയ്താണ്. Aalto University ലെ ഗവേഷകര്‍ ആദ്യമായി വിഭവദാരിദ്ര്യം, ജനസംഖ്യാ സമ്മര്‍ദ്ദം, ഭക്ഷ്യ ഇറക്കുമതി എന്നുവ തമ്മിലുള്ള ബന്ധം Earth’s Future മാസികയില്‍ പ്രസിദ്ധപ്പെടുത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.