ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു

ഒരു ദശാബ്ദത്തിന് മുമ്പാണ് ശാസ്ത്രജ്ഞര്‍ മനുഷ്യവംശം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ചെറു കണികകള്‍ കടലിലേക്കെത്തുന്നത് കണ്ടെത്തിയത്. ചിലതിന് ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് വലിപ്പമേയുള്ളു. മൈക്രോപ്ലാസ്റ്റിക് (microplastics) എന്ന് വിളിക്കുന്ന ഈ ചവര്‍ അതിന് ശേഷം സമുദ്ര ജീവികള്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ് എന്ന് Science മാസിക പറയുന്നു. [കണികാ പ്ലാസ്റ്റിക്ക് എന്ന് മൈക്രോപ്ലാസ്റ്റിക്കിനെ വിളിക്കാമോ?]

അമേരിക്കയിലെ Woods Hole ലെ സമുദ്ര ശാസ്ത്രജ്ഞയായ Kara Lavender Law ഉം UKയുടെ Plymouth University ലെ Richard C. Thompson ഉം ആണ് ഈ പ്രബന്ധം എഴുതിയിരിക്കുന്നത്. മൈക്രോ പ്ലാസ്റ്റിക്കിന്റെ അപകടം ഗവേഷകര്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അവയുടെ കുറഞ്ഞ വലിപ്പം കാരണം വളരേറെ അവയവങ്ങള്‍ക്ക് – വലിയ സമുദ്ര സസ്തനികള്‍ ചെറിയ മീനുകളും പക്ഷികളും മുതല്‍ zooplankton വരെ – അവയെ ആഗിരണം ചെയ്യാനാവുന്നു. (Baleen തിമിംഗലങ്ങളുടെ ഒരു ആരോഗ്യ ഭീഷണിയാണിവ എന്ന് 2012 ലെ ഒരു പഠനം പറയുന്നു)

Global Ocean Commission കണക്കാക്കുന്നത് പ്രതിവര്‍ഷം ഒരു കോടി ടണ്‍ പ്ലാസ്റ്റിക്കുകളാണ് കടലിലേക്ക് തള്ളുന്നത്. അരുവികളിലും മറ്റും നിക്ഷേപിക്കുന്ന ചില പ്ലാസ്റ്റിക്കുകള്‍ അവസാനം കടലില്‍ എത്തിച്ചേരുന്നു. കപ്പലുകളില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ കടലിലെത്തുന്നുണ്ട്.

വലിയ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ മൈക്രോപ്ലാസ്റ്റിക്കായി വിഘടിക്കാം. എന്നാല്‍ ചില കണികകള്‍ നേരിട്ടാണ് കടലിലെത്തുന്നത്. cosmetic beads, തുണികളുടെ നൂലുകള്‍ എന്നിവ മലിനജല ശുദ്ധീകരണ സംവിധാനത്തില്‍ പടിക്കപ്പെടാതെ കടന്നുപോകുന്നവയാണ്.

കടലിലവ എത്തപ്പെട്ടാല്‍ ഈ കണികകള്‍ വളരെ ദൂരത്തിലും വിസ്ത്രിതിയിലും സങ്കീര്‍ണ്ണമായ പാറ്റേണില്‍ പോകുന്നതിനാല്‍ അവയെ പ്രവചിക്കാനാവില്ല. എന്നിരുന്നാലും വളരെ കൂടിയ സാന്ദ്രതയില്‍ അവയെ ശാസ്ത്രജ്ഞര്‍ subtropical gyres ല്‍ കണ്ടെത്തിയിട്ടുണ്ട്. ജല പ്രവാഹം ശക്തമായി കറങ്ങുന്ന സ്ഥമലാണവ.

മൈക്രോ പ്ലാസ്റ്റിക് തന്നത്താനെ വിഷമാണ്. എന്നാല്‍ അവ DDT, PBDEs പോലുള്ള ദോഷകരമായ രാസവസ്തുക്കളെ സാന്ദ്രീകരിക്കും. അതുകൊണ്ട് ആ രാസവസ്തുക്കള്‍ തിന്നുന്ന മൃഗങ്ങളില്‍ അത് കൂടുതല്‍ സാന്ദ്രതയിലാവും എത്തുക. കടല്‍ മല്‍സ്യങ്ങള്‍ കഴിക്കുന്ന മനുഷ്യരിലും മൈക്രോ പ്ലാസ്റ്റിക് എത്തിച്ചേരും എന്ന് സമുദ്ര ശാസ്ത്രജ്ഞര്‍ ഭയക്കുന്നു.

ലോക സമുദ്രങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിലൊന്ന് മാത്രമാണ് മൈക്രോ പ്ലാസ്റ്റിക്. ജൈവവ്യസ്ഥയുടെ തകര്‍ച്ചയിലേക്ക് അത് നയിക്കുമെന്ന് രാഷ്ട്രീയ ശാസ്തര മാസികയായ Foreign Policy ലെ ലേഖനത്തില്‍ പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നത് വളരെ വിഷമകരമാണ്. കാരണം സമുദ്രത്തിന്റെ 65% ഏതെങ്കിലും ദേശ രാഷ്ട്രത്തിന്റെ അധികാര പരിധിയിലില്ലാത്ത അന്തര്‍ദേശീയ ജലമാണ്. ഒപ്പം അസ്ഥിരമായ, നിയമമില്ലാത്ത “തകര്‍ന്ന രാജ്യം” ആയ സോമാലിയ പോലുള്ള രാജ്യങ്ങളുടെ ജലവും എന്ന് Foreign Policy ലെ ലേഖനത്തില്‍ ആരോപിക്കുന്നു. [ആ രാജ്യങ്ങളെ തകര്‍ത്ത് പോലും ആ ആവശ്യം നിറവേറ്റാനാണ്.]

— സ്രോതസ്സ് news.discovery.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )