ദീര്‍ഘകാലത്തെ Fox News താരമായിരുന്ന Bill O’Reilly പുറത്തായി. ആറിലധികം സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ പുറത്ത് പോക്ക് ദീര്‍ഘകാലത്തെ Fox News CEO ആയിരുന്ന Roger Ailes ന്റെ പുറത്ത് പോക്ക് പോലെയായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ല്‍ അധികം സ്ത്രീകളാണ് Ailes ന് എതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി വന്നത്. 50 ല്‍ അധികം പരസ്യക്കാര്‍ “The O’Reilly Factor” എന്ന പരിപാടി ബഹിഷ്കരിച്ചു. $1.3 കോടി ഡോളര്‍ കൊടുത്താണ് Fox 5 സ്ത്രീകളുടെ കേസ് ഒത്തുതീര്‍പ്പാക്കിയത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ ന്യൂസ് കോര്‍പ്പിന്റെ (News Corp) ആസ്ഥാനത്ത് “Danger: Sexual Predator Works Here” എന്ന ബാനറും പിടിച്ച് സമരം നടത്തി
പിരിച്ചുവിട്ട Bill O’Reillyക്ക് $2.5 കോടി ഡോളര്‍ കൊടുത്തു
മുമ്പത്തെ Fox News താരമായിരുന്ന Bill O’Reilly ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ പണം കിട്ടും. അയാളുടെ ഒരു വര്‍ഷത്തെ ശമ്പളത്തിന് അടുത്ത് വരും ഈ തുക. ആറിലധികം സ്ത്രീകളാണ് അയാള്‍ക്കെതിരെ ലൈംഗികാരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കുറ്റത്തിന് Fox News CEO ആയിരുന്ന Roger Ailes ഉം പുറത്തുപോയിരുന്നു. അയാള്‍ക്ക് $4 കോടി ഡോളര്‍ വിരമിക്കല്‍ പണം കിട്ടിയിരുന്നു. 20 ല്‍ അധികം സ്ത്രീകളെയായിരുന്നു അയാള്‍ പീഡിപ്പിച്ചത്.
O’Reilly’s Exit

— സ്രോതസ്സ് democracynow.org, truthdig.com By Mike Luckovich
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.