വടക്കേ കരോലിനയുടെ കിഴക്ക് ഭാഗത്തുള്ള താമസക്കാര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമായ പന്നി ഫാമുമായി യുദ്ധത്തിലാണ്. കഴിഞ്ഞ ആഴ്ച ജനപ്രതിനിധികള്‍ House Bill 467 പാസാക്കി. അത് ഫാമുകള്‍ക്കെതിരെ താമസക്കാരുടെ പ്രതിഷേധത്തെ പരിമിതപ്പെടുത്തുന്നു. ശതകോടി ഡോളറിന്റെ ഈ വ്യവസായം സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായാണ് ചിതറിക്കിടക്കുന്നത്. പന്നി ഫാമുകള്‍ പന്നികളുടെ മലവും മൂത്രവും അവിടെ ശേഖരിക്കുന്നു. ശതകോടി കണക്കിന് ലിറ്റര്‍ വരുന്ന ആ മാലിന്യ കുളങ്ങളില്‍ നിന്ന് വായുവിലേക്ക് സ്പ്രേ ചെയ്യുന്നു. അവിടുത്തെ താമസക്കാരുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം അന്തരീക്ഷല്‍ നാറ്റം വ്യാപിക്കുകയും ചെയ്യുകയാണ്.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.