പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വകാര്യത എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് സുപ്രീം കോടതി അനുവദിക്കരുത്.

നിയമ അദ്ധ്യാപകന്‍ എന്ന നിലയിലും, നിയമവും സാങ്കേതികവിദ്യയും ദേശീയമെന്നതിനേക്കാള്‍ അന്തര്‍ദേശീയമാകുന്നതില്‍ വിഷമിക്കുന്ന വ്യക്തി എന്ന നിലയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നതില്‍ ഞാന്‍ ചിലവാക്കി. ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളുടെ മാന്യമായ നിയന്ത്രണങ്ങളും, ഇടനിലക്കാരുടെ ബാദ്ധ്യതകളും ഉള്‍പ്പെട്ട കേസുകളില്‍ സുപ്രീം കോടതി, നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ട സമൂഹത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തി തുടങ്ങി.

അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും അതിന്റെ അംഗങ്ങളുടേയും തെക്കെ ആഫ്രിക്കയുടേയും ബ്രിട്ടണിന്റേയും ഒക്കെ പരമോന്നത ഭരണഘടനാ കോടതിയെ പോലെ അതും ഈ ചോദ്യങ്ങളെ പരിഗണിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് വേണ്ടി സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം, രഹസ്യാന്വേഷണം, വ്യക്തിത്വ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ സംസാരിക്കുന്ന ശക്തമായ കോടതി ഇപ്പോള്‍ എല്ലാ സമൂഹത്തിലും വളരേറെ സ്വാധീനം ചെലുത്തുന്നതാണ്.

ഇന്‍ഡ്യയുടേത് മാത്രമല്ല മനുഷ്യവംശത്തിന് മൊത്തം ഏറ്റവും പ്രധാനപ്പെട്ട ഇപ്പോഴത്തെ ചോദ്യത്തെ സംബന്ധിച്ച് സംസാരിക്കാതിരിക്കാന്‍ സുപ്രീം കോടതി ഇപ്പോള്‍ എടുക്കുന്ന അദ്ധ്വാനം എന്നെ പരിഭ്രാന്തനാക്കുന്നു. സര്‍ക്കാരിനെതിരെ ഇന്‍ഡ്യയിലെ പൌരന്‍മാര്‍ക്ക് സ്വകാര്യതക്കുള്ള ഭരണഘടനാപരമായ അവകാശം ഉണ്ടോ എന്ന ഒരു പെറ്റിഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ മുന്നിലുണ്ട്.

Justice KS Puttaswamy & Ors vs Union of India & Ors എന്ന കേസ് ആധാറിനെ എതിര്‍ത്തുകൊണ്ടുള്ള കേസുകളില്‍ ആദ്യത്തേതാണ്. അതിന്റെ കൂടെ 15 മറ്റ് കാര്യങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. അത് ഭരണഘടനാ ബഞ്ചിന് 2015 ല്‍ കൈമാറിയതാണ്. എന്നാല്‍ ഇപ്പോഴും അത് വിധിപറയാതെ കാത്തുകിടക്കുന്നു.

ഇതുമായുള്ള കാര്യങ്ങളില്‍ കോടതി ഇടക്കിടക്ക് ആധാര്‍ നടപ്പാക്കല്‍ നിര്‍ബന്ധിതമാകാന്‍ പാടില്ല എന്നൊക്കെ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാലും കോടതി അലക്ഷ്യ കുറ്റമാകുന്ന രീതിയില്‍ വളരേറെ സാമൂഹ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയിട്ടും കോടതി ഒന്നും പറഞ്ഞില്ല.

ഇതിനോടൊപ്പം സുപ്രീം കോടതി കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത എന്ന് തോന്നുന്ന കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ 21ആം നൂറ്റാണ്ടിലെ പൌരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യാകുലതയുള്ള, നിയമ വാഴ്ചയെ അനുകൂലിക്കുന്ന ഏത് സമൂഹവും ചോദിക്കുന്നു. സ്വന്തം പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു സൃഷ്ടിപരമായ ഒരു ഉത്തരവാദിത്തമില്ലെങ്കില്‍, അതിന് അതിനോട് തന്നെയും, മനുഷ്യ സ്വഭാവങ്ങളെ ശേഖരിക്കുന്നതിന്റെ സാങ്കേതികവിദ്യയെ നാം ഇന്ന് ഇന്റെര്‍നെറ്റ് എന്ന് വിളിക്കുന്ന മനുഷ്യവംശത്തിന്റെ നാഡീവ്യൂഹത്തിലേക്ക് ഇപ്പോള്‍ ഒട്ടുവെച്ച പുതിയ അത്യധികം ദക്ഷതയുള്ള ഏകാധിപത്യത്തിന്റെ രീതികള്‍ തീര്‍ച്ചയായും സൃഷ്ടിക്കും

നമ്മുടെ എല്ലാം വ്യക്തി വിവരങ്ങളും സ്വഭാവവും ശേഖരിച്ച് വെച്ചിരിക്കുന്ന biometric identification databases നെ പൌരന്‍മാര്‍ക്ക് പരിശോധിക്കാനും മനസിലാക്കാനുമുള്ള അവകാശമില്ലെങ്കില്‍ നാം ഇന്ന് “സ്വതന്ത്ര സമൂഹം” എന്ന് കരുതുന്ന എല്ലാം ഏത് സമയത്തും ഇല്ലാതാക്കാനാകും. ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഉടന്‍ തന്നെ നേരിടാന്‍ പോകുന്ന പ്രശ്നങ്ങളുടെ ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തവും അടിയന്തിരവുമായ ചോദ്യങ്ങള്‍ ആണ് ഇന്‍ഡ്യയുടെ സുപ്രീം കോടതിയുടെ കേസ് പട്ടികയില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ചുള്ള വാദം കേള്‍ക്കാന്‍ ഒരു ഏഴ് അംഗ ബഞ്ച് രൂപീകരിക്കാന്‍ സാദ്ധ്യമല്ല എന്ന് അടുത്തടുത്ത് രണ്ട് ചീഫ് ജസ്റ്റീസുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ ആധാറിന്റെ കാര്യത്തില്‍ ഒരു തീരുമാനവും എടുത്തില്ല. ഈ ജഡത്വം നിഗൂഢമായതും ആശ്ചര്യകരമായതും ആണ്. ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്; തങ്ങളുടെ ശക്തവും അതിബൃഹത്തായതുമായ സമൂഹത്തിന് വേണ്ടിയുള്ള ഇന്‍ഡ്യയുടെ ഭരണഘടനാ വക്കീലന്‍മാരുടെ യുക്തി, ലോകത്തെ എല്ലാ ജനാധിപത്യങ്ങളിലേയും ജഡ്ജിമാരോട് സംസാരിക്കും.

ഓരോ termലേയും കേസുകളുടെ ലിസ്റ്റ്‌(docket) അതത് term ല്‍ തന്നെ തീര്‍ക്കണം എന്ന വിലയേറിയ ഒരു ധാരണ മുമ്പ് ഉണ്ടായിരുന്നു എന്ന് അമേരിക്കന്‍ സുപ്രീം കോടതിയില്‍ Justice Thurgood Marshall ന് വേണ്ടി ചെറുപ്പക്കാരനായ ഒരു ഗുമസ്തനായി ജോലി ചെയ്യാന്‍ അനുഗ്രഹം ലഭിച്ച എനിക്ക് ഓര്‍മ്മയുണ്ട്. രണ്ടാമത്തെ ടേമിലേക്ക് ചേര്‍ക്കണോ എന്നതിനെക്കുറിച്ച് ഒരു പുനര്‍വാദം നടത്താനുള്ള ഉത്തരവ് ചിലപ്പോള്‍ ഒരു ദശാബ്ദത്തില്‍ ഒരു പ്രാവശ്യം കോടതി എടുക്കാറുണ്ട്.

ഇന്‍ഡ്യയിലെ സുപ്രീംകോടതി അതിന്റെ docket നിയന്ത്രിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നത് അമേരിക്കയിലെ സുപ്രീംകോടതിയില്‍ നിന്ന് വ്യത്യസ്ഥമാണ്. ഒരുവര്‍ഷം കഴിഞ്ഞ കേസുകള്‍ തള്ളിക്കളയുക എന്ന രീതി ഇവിടെ നിര്‍ദ്ദേശിക്കാന്‍ പറ്റില്ല. എന്നാല്‍ നമ്മുടെ എല്ലാ കോടതികളും ഇംഗ്ലണ്ടിലെ ജോണ്‍ രാജാവിന്റെ 1215 ലെ മാഗ്നകാര്‍ട്ടയില്‍ നിന്ന് വന്നതാണ്. അതാണ് വൈകുന്ന നീതി എന്നത് തടയപ്പെടുന്ന നീതിയാണെന്ന സത്യത്തിന്റെ ആദ്യത്തെ വാഗ്ദാനമായി നിരീക്ഷിക്കപ്പെടുന്നു.

ഇപ്പോള്‍ പരിഗണനയിലുള്ള കേസില്‍ ഇന്‍ഡ്യന്‍ സുപ്രീംകോടതി എങ്ങനെ തീരുമാനിക്കുന്നു എന്നത്, നിയമവാഴ്ചയുടെ താഴെ ജീവിക്കുന്ന മനുഷ്യവംശത്തിന് മൊത്തം വളരെ പ്രധാനപ്പെട്ട പ്രത്യാഖ്യാതമുണ്ടാക്കുന്നതാണ്. വികസിത രാജ്യങ്ങളിലെ ജനാധിപത്യങ്ങളെല്ലാം ഏതെങ്കിലും ഒരു രീതിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളുടെ സ്വകാര്യതക്ക് ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്നുണ്ട്. ആ പ്രതിബദ്ധത ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് നിലനില്‍ക്കാനാകും എന്ന് ഇന്‍ഡ്യന്‍ സുപ്രീംകോടതി കാണിച്ചുകൊടുക്കുകയാണെങ്കില്‍, ലോകത്തെ കുറച്ച് രാജ്യങ്ങളിലെയെങ്കിലും നിലനില്‍ക്കുന്ന സ്വകാര്യതയുടെ cause നെ ദുര്‍ബലപ്പെടുത്തുകയാകും അത് ചെയ്യുക.

എന്നാല്‍ അതിന് വിപരീതമായി സുപ്രീംകോടതി ഭരണഘടനാ ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളി ആയി ഇന്‍ഡ്യയെ കൊണ്ടുവരികയാണെങ്കില്‍ ആധാര്‍, UPI, ഡിജിറ്റല്‍ ഇന്‍ഡ്യയുടെ മറ്റ് വശങ്ങള്‍ എന്നിവയുടെ പരിണാമം ഒരു നിയമ, ഭരണഘടനാ പശ്ചാത്തലത്തിലാകും സംഭവിക്കുക. രാഷ്ട്രങ്ങള്‍ക്ക് അതൊരു വെളിച്ചം വീശും, ലോകത്തെ ഒരു ഉന്നത സമൂഹം എന്ന ഉദാഹരണമാകും. സുപ്രീംകോടതി എന്തിനാണ് ഇനി വൈകുന്നത്?

— സ്രോതസ്സ് blogs.timesofindia.indiatimes.com by Eben Moglen

തുടര്‍ന്ന് വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ