ഒരു സ്വര്‍ഗ്ഗ ദ്വീപിനെ മൊണ്‍സാന്റോ ജിഎംഓ ചവറ്റുകുട്ടയാക്കി മാറ്റുന്നു

Molokai ദ്വീപിനെ മൊണ്‍സാന്റോ ഒരു GMO പരീക്ഷണശാലയാക്കി മാറ്റുന്നു. ആ ദ്വീപിലെ താമസക്കാരായ എലികളിലാണ് അവര്‍ പരീക്ഷണം നടത്തുന്നത്. ജൈവസാങ്കേതികവിദ്യാ ഭീമന്‍ ദ്വീപിലെത്തിയത് ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാം എന്ന വാഗ്ദാനത്തോടെയായിരുന്നു. എന്നാല്‍ അന്തരീക്ഷത്തിലും ഭൂഗര്‍ഭ ജലത്തിലും പരത്തുന്ന ദോഷകരമായ വിഷങ്ങളുടെ ഫലം ദ്വീപുനിവാസികള്‍ അനുഭവിക്കേണ്ടിവരുന്നു.

Bt വിഷം ചേര്‍ത്ത, ശക്തമായ തോതില്‍ കീടനാശിനി പ്രയോഗം താങ്ങാനാവുന്ന പേറ്റന്റുള്ള ജീന്‍ കയറ്റിയ ഭീകര ചോളം വിള പരീക്ഷിക്കാനായി ഹവായിലെ ദ്വീപിലെ 2,000 ഏക്കര്‍ മൊണ്‍സാന്റോ എടുത്തിരുന്നു. അതിന്റെ ഫലമായി ദ്വീപിലെ താമസക്കാര്‍ക്ക് സ്ഥിരമായി കീടനാശിനിയില്‍ നിന്നുള്ള വിഷ പൊടി ഏല്‍ക്കേണ്ടിവരുന്നു.

ആസ്മ, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങി ധാരാളം രോഗങ്ങള്‍ Molokai യിലെ ജനങ്ങളില്‍ കൂടുതല്‍ കാണപ്പെടുന്നു. മൊണ്‍സാന്റോയുടെ ജോലിക്കാര്‍ സുരക്ഷാ കവചങ്ങളുമൊക്കെ ഉപയോഗിച്ചാണ് ജോലിചെയ്യുന്നത്. എന്നാല്‍ തദ്ദേശിയര്‍ക്ക് വേറെ വഴിയില്ലാതെ ഈ വിഷ പൊടി ശ്വസിക്കേ അവസ്ഥയാണ്.

glyphosate ന്റെ സാന്നിദ്ധ്യം കൂട്ടിച്ചേര്‍ക്കുന്ന POEA പോലുള്ള രാസവസ്തുക്കളുടെ ദോഷം കൂടുതല്‍ മോശമാക്കുന്നതാണ് കീടനാശിനിയുടെ വിഷ സ്വഭാവത്തിന്റെ കാരണം. Roundup ല്‍ സാധാരണ കാണുന്ന രാസവസ്തുവായ POEAയില്‍ ഡയോക്സിനുണ്ട്. വൃക്കയേയും കരളിനേയും തകരാറിലാക്കുന്ന ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുവാണ് അത്.

മൊണ്‍സാന്റയുടെ പ്രവര്‍ത്തനത്തിനെതിരെ 7,500 ദ്വീപു നിവാസികള്‍ സമരം ചെയ്യുന്നു. തെളിവുകളുണ്ടായിട്ടു കൂടി ഹവായിലെ ജനത്തിന് മൊണ്‍സാന്റോ ഒരു അപകടമാണെന്ന കാര്യം അംഗീകരിക്കാന്‍ State Health Department തയ്യാറാവുന്നില്ല. മൊണ്‍സാന്റോ അവര്‍ക്ക് വേണ്ടി സ്വയം Monsanto Protection Act എഴുതി സര്‍ക്കാരിനെക്കൊണ്ട് പാസാക്കിയിരിക്കുകയാണ്.

Molokaiയിലെ ജനത്തോട് പിന്‍തുണ പ്രഖ്യാപിക്കാന്‍ http://occupy-monstanto.com സന്ദര്‍ശിക്കുക.

— സ്രോതസ്സ് inhabitat.com By Laura Mordas-Schenkein


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s