
ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ “എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും” എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് “disruptive conduct” കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് “No Trump! No KKK! No fascist U.S.A.!” എന്ന് മുദ്രാവാക്യം വിളിച്ചു. വംശീയ അഭിപ്രായ പ്രകടനം മുമ്പ് ധാരാളം നടത്തുന്ന ആളാണ് Sessions. കൂ ക്ലക്സ് ക്ലാനെക്കുറിച്ച്(Ku Klux Klan) “അവര്‍ കഞ്ചാവ് അടിക്കുന്നതൊഴിച്ചാല്‍ വേറെ കുഴപ്പമൊന്നുമില്ല” എന്നാണ് Sessions പറഞ്ഞിട്ടുള്ളത്.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.