Block Island, Rhode Island ലെ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിക്കുന്നതില്‍ അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം പങ്കുവഹിച്ചു. Block Island ലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദ്വീപിനേയും റോഡ് അയലന്റിലെ കാറ്റാടി പാടത്തെ കരയിലെ ഗ്രിഡ്ഡുമായി ബന്ധിപ്പിക്കുന്ന കേബിളിനേയും ബന്ധിപ്പിച്ചു. ആ ബന്ധം കാരണം ദ്വീപിലെ ഏക വൈദ്യുതി സ്രോതസ്സായ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചിടുന്നതിന് കാരണമായി. 2,000 ആളുകളുടെ ഈ ദ്വീപില്‍ 37.8 ലക്ഷം ലിറ്റര്‍ ഡീസലായിരുന്ന പ്രതിവര്‍ഷം കത്തിച്ചിരുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.