International Finance Corporation (IFC) നേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് ഓക്സ്ഫാമിന്റെ പുതിയ റിപ്പോര്‍ട്ട് വന്നു.
റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍:
- sub-Saharan ആഫ്രിക്കയിലെ സാമ്പത്തിക നിക്ഷേപത്തിനായി 2015 ല്‍ ലോക ബാങ്കിന്റെ സ്വകാര്യ വായ്പ വിഭാഗമായ IFC ല്‍ നിന്ന് 68 കമ്പനികള്‍ വായ്പ വാങ്ങി.
- കഴിഞ്ഞ വര്‍ഷത്തെ sub-Saharan ആഫ്രിക്കയിലെ IFC യുടെ നിക്ഷേപത്തിന്റെ 84% വും കിട്ടിയിരിക്കുന്നത് ഈ കമ്പനികള്‍ക്കാണ്.
- US$342.2 കോടി ഡോളര്‍ മൊത്തം തുക വരുന്ന 68 പ്രൊജക്റ്റുകളാണ് 2015 ല്‍ SSAക്കുള്ള IFC portfolio യിലുള്ളത്. അതില്‍ US$287.8 കോടി ഡോളര്‍ IFC കക്ഷികളിലൂടെ നികുതി സ്വര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ടാണ് വന്നത്. 2010 നെ അപേക്ഷിച്ച് വളരെ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
- തങ്ങളുടെ കക്ഷിക്കാര്‍ നികുതി അടക്കുന്നു എന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലോക ബാങ്ക് ഗ്രൂപ്പിനോട് ഓക്സ്ഫാം ആവശ്യപ്പെടുന്നു.

അസമത്വം ലോകം മൊത്തം വളരുകയാണ്. സുസ്ഥിര വികസിനം നേടാന്‍ അസമത്വത്തിനെതിരെ യുദ്ധം ചെയ്യുക എല്ലാവരുടേയും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ശക്തരായ വ്യക്തികളും കമ്പനികളും നികുതി സ്വര്‍ഗ്ഗങ്ങളെ ഉപയോഗിച്ച് സമ്പത്ത് മറച്ച് വെച്ച് നികുതിവെട്ടിപ്പ് നടത്തുന്നത് പുറത്തുകൊണ്ടുവന്ന പനാമ പേപ്പര്‍ ആക്ഷേപത്തിന്റെ കാലത്ത് ലോക ബാങ്ക് ഗ്രൂപ്പ് തങ്ങളുടെ കക്ഷികള്‍ ന്യായമായ നികുതി അടക്കുന്നത് ഉറപ്പാക്കണമെന്ന് ലോക ബാങ്കിനോട് ഓക്സ്ഫാം ആവശ്യപ്പെട്ടു.
Oxfam ന്റെ റിപ്പോര്‍ട്ട് ഇവിടെ കാണാം. http://www.taxjustice.net/2016/04/11/15578/
— സ്രോതസ്സ് taxjustice.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.