
അമേരിക്കയിലെ നെവാഡയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വെഗാസിന് വടക്ക് Creech Air Force Base ന് മുമ്പില്‍ ആയിരുന്നു സമരം നടന്നത്. മദ്ധ്യപൂര്‍വ്വേഷ്യയിലേയും അഫ്ഗാനിസ്ഥാനിലേയും ദൌത്യങ്ങള്‍ക്കായിവിനാശകാരിയായ Reaper, Predator ഡ്രോണുകള്‍ ആ താവളത്തില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്. താവളത്തിനടുത്തുള്ള Highway 95 പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി തടസപ്പെടുത്തി. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഇരകളുടെ ചിത്രങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആ തൊഴില്‍ ഉപേക്ഷിക്കണമെന്ന ധാരാളം പരസ്യങ്ങളും Veterans for Peace പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.