ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and Evolution എന്ന ജേണലില്‍ “Climate warming reduces gut microbiota diversity in a vertebrate ectotherm” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

— സ്രോതസ്സ് exeter.ac.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ