അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിരുന്ന Hanford Nuclear Reservation ലെ നൂറുകണക്കിന് അടി നീളമുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് മുകളില്‍ ഏകദേശം 8:30 a.m. ന് 400 ചതു.അടി മണ്ണ് ഇടിഞ്ഞു. തെക്ക് കിഴക്കന്‍ വാഷിങ്ടണിലാണ് സംഭവം നടന്നത്. PUREX എന്ന് വിളിക്കുന്ന പ്ലൂട്ടോണിയം യുറേനിയം ശേഖരിക്കല്‍ നിലയത്തിന് അടുത്താണ് ഈ തുരങ്കങ്ങള്‍. ആണവവികിരണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചില്ല എന്ന് Hanford Emergency Information സൈറ്റ് പറയുന്നു.

അണു ബോംബ് നിര്‍മ്മിക്കാനായി രണ്ടാം ലോക മഹായുദ്ധകാലത്ത് തുടങ്ങിയ പ്ലൂട്ടോണിയം സംമ്പുഷ്ടീകരണ നിലയമാണ് Hanford. 30 വര്‍ഷം മുമ്പ് അത് പൊളിച്ചു. ആണവമാലിന്യ ശുദ്ധീകരണം രണ്ട് വര്‍ഷം കഴി‍ഞ്ഞ് തുടങ്ങി. ഇന്ന് 9,000 ല്‍ അധികം ആളുകള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. സിയാറ്റിലില്‍ നിന്ന് 321 കിലോമീറ്റര്‍ അകലെയും റെഡ് ഇന്‍ഡ്യക്കാരുടെ Yakima Indian Reservation ല്‍ നിന്ന് വെറും 80 കിലോമീറ്ററും അകലെയുമാണ് ഈ നിലയം.

— സ്രോതസ്സ് grist.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ