NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.