അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും ’50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.