biometric സാങ്കേതികവിദ്യയിലെ പൂര്‍ണ്ണമായ വിശ്വാസത്തെ വീണ്ടും സ്ഥാപിച്ച് കൊണ്ട് കേന്ദ്രം അവകാശപ്പെടുന്നത് ജനങ്ങള്‍ക്ക് “അവരുടെ ശരീരത്തിന് മേല്‍ പൂര്‍ണ്ണമായ അവകാശമില്ല” എന്നാണ്. ആധാറിനെ പാനുമായി ബന്ധിപ്പിക്കണം എന്ന് ജനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള മൂന്ന് പെറ്റീഷനുകളുടെ വിചാരണ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വാദമാണിത്.
അറ്റോര്‍ണി ജനറല്‍ Mukul Rohatgi വാദിക്കുന്നത് സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്കുന്നുണ്ടെങ്കില് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും അതിന് അവകാശമുണ്ട്. എന്നാല്‍ ഒരു മനുഷ്യന്റെ അര്‍ഹതപ്പെടല്‍ എന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടലായിരിക്കുന്നു.
“സ്വകാര്യത എന്ന് വിളിക്കുന്നതും ശാരീരികമായ കടന്നുകയറ്റവും” സംബന്ധിച്ച് അടുത്ത കാലത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ “കൃത്രിമമായ”താണെന്ന് Rohatgi വാദിക്കുന്നു. സ്വകാര്യത എന്നത് അടിസ്ഥാന അവകാശമാണോ അല്ലയോ എന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 21 മായി സ്വകാര്യതക്കുള്ള അവകാശത്തെ ബന്ധിപ്പിക്കുന്നത്
“നിയമം വഴി ഒരു പ്രവര്‍ത്തി സ്ഥാപിക്കാതെ ഒരു മനുഷ്യനും തന്റെ ജീവതമോ, വ്യക്തിപരമായ സ്വാതന്ത്ര്യമോ അടിയറവ് വെക്കേണ്ട കാര്യമില്ല” എന്നാണ് ആര്‍ട്ടിക്കിള്‍ 21 പറയുന്നത്.
1994 ല്‍ ആണ് സുപ്രീം കോടതി ആദ്യമായി സ്വകാര്യതയെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 മായി ബന്ധിപ്പിച്ചത്. അന്ന് ഇങ്ങനെ പ്രസ്ഥാപിച്ചു: “സ്വകാര്യതക്കുള്ള അവകാശം ജീവിതത്തിനും സ്വാതന്ത്ര്യത്തുനുമുള്ള അവകാശം ഈ രാജ്യത്തെ പൌരന്മാര്ക്ക് ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 21 ല്‍ അന്തര്‍ലീനമായതാണ്. അത് ഒരു “right to be let alone” ആണ്.
ഒരു പൌരന് തന്റെ, തന്റെ കുടുംബത്തിന്റെ, വിവാഹത്തിന്റെ, ജനനത്തിന്റെ, മാതൃത്വം, കുട്ടികളുടെ വിവരം, വിദ്യാഭ്യാസത്തിന്റെ തുടങ്ങിയ എല്ലാകാര്യങ്ങളുടേയും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയുടെ അനുവാദമില്ലാതെ ആ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുകയാണ്.”
എന്നാല്‍ ‘മൌലിക അവകാശം’ എന്നതിനെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. അത്തരം അവകാശങ്ങള്‍ ഒരിക്കലും തടയാന്‍ പറ്റാത്തവയാണ്. അവ ചെറുതാക്കാനോ കൂട്ടിച്ചേര്‍ക്കാനോ പാടില്ല. സ്വതന്ത്ര സഞ്ചാരം, സംസാരം, പ്രതികരണം എന്നിവക്കുള്ള അവകാശം പോലെ സ്വകാര്യതയും ഭരണനിര്‍വ്വഹണ ഉത്തരവ് ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പറ്റില്ല.
പൌരന്മാരുടെ DNA വിശദാംശങ്ങള്‍ സര്‍ക്കാരിന് നിര്‍ബന്ധിതമായി ആവശ്യപ്പെടാന്‍ അവകാശമുണ്ടോ?
കേന്ദ്രത്തിന്റെ പക്ഷം
ഒരാള്‍ക്ക് അയാളുടെ ശരീരത്തിന് മേലുള്ള അവകാശം എന്നത് മൌലികമല്ല എന്നാണ് Rohatgi പറയുന്നത്. ആളുകളെ ആത്മഹത്യ ചെയ്യുന്നത് തടയുന്ന, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കുന്നത് ഒക്കെ തടയുന്ന നിയമമുണ്ട്. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പോലീസ് അവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നുമുണ്ട്. [ഇപ്പോള്‍ ആധാരം വേണമെന്ന് വാശിപിടിക്കുന്നതിന്റെ കാരണം ആളുകള്‍ വ്യക്തിത്വ തട്ടിപ്പ് നടത്തുന്നു എന്ന ആരോപണമാണ്. സത്യത്തില്‍ അങ്ങനെ തട്ടിപ്പ് നടത്തുന്നവര്‍ വളരെ ചെറിയ എണ്ണമാണ്. 0.04%. അവരെ കണ്ടെത്താന്‍ 99% ജനത്തിന്റേയും സ്വകാര്യത ഇല്ലാതാക്കാതെ ഈ പറയുന്നത് പോലെ പ്രത്യേകം പോലീസിനെ നിയോഗിച്ചാല്‍ പോരെ. ആളുകള്‍ക്ക് തൊഴിലവസരവും കിട്ടും.]
വ്യക്തികളുടെ അവകാശങ്ങളും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളും
കേസ് നികുതി നിയമങ്ങളെ പോലെയായിരിക്കുകയും നിയമലംഘനം അല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ Rohatgi നല്കുന്ന ഉദാഹരണങ്ങളൊന്നും സന്ദര്‍ഭോചിതമല്ല. അതുകൊണ്ട് വ്യക്തികളുടെ അവകാശങ്ങളും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു തുല്യത വേണം. “വ്യക്തിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ രാഷ്ട്രത്തിന് കടമയുണ്ട്. അതിലും പ്രധാനമായി വ്യക്തിയുടെ അന്തസ്സ് കാക്കാനുമുള്ള കടപ്പാടുണ്ട്. അന്തസ്സ് വ്യക്തിയുടെ അവകാശമാണ്,” എന്ന് ജസ്റ്റീസ് Sikri പറഞ്ഞു.
മുമ്പും വ്യക്തികള്‍ക്ക് അവരുടെ ശരീരത്തിന്റെ ‘പരിപൂര്‍ണ്ണ അവകാശം’ നടപ്പാക്കാന്‍ അനുവദിച്ചിരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് (ചിലര്‍ അതിനെ അപൂര്‍വ്വമായത് എന്ന് പറയുന്നു). Aruna Shanbaug കേസിന്റെ വിധി അത്തരത്തിലൊന്നാണ്. ദയാവധത്തിന്റെ ന്യായത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്ന്.
“പരിചാരകവൃത്തിയുടെ ഒരു പ്രമാണപത്രം അല്ല ഇന്‍ഡ്യയുടെ ഭരണഘടന. അത് ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുകയും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് പരിധി കൊണ്ടുവരുകയുമാണ് ചെയ്യുന്നത്. വ്യക്തിക്ക് അവന്റേ-അവളുടെ ശരീരത്തിന്റെ സ്വയം ഭരണാവകാശം നല്കുന്നു. ഏത് കാര്യത്തിനായാലും biometric data പോലുള്ള സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് വ്യക്തിയാണ്,” എന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ Shyam Divan പറഞ്ഞു.
വസ്തുവിന്റെ ആശയത്തില്‍ എല്ലാ നിയമ അവകാശങ്ങളും ഉള്‍പ്പെടുന്നു. “ഒരു മനുഷ്യന്റെ പ്രാഥമിക വസ്തു എന്നത് അയാളുടെ സ്വന്തം വ്യക്തിയാണ്.” 17 ആം നൂറ്റാണ്ടിലെ തത്വചിന്തകരായ Thomas Hobbbesഉം John Lockeഉം ആണ് വ്യക്തി അവകാശം എന്ന ആശത്തിന് ആദ്യ സംഭാവനകള്‍ നല്‍കിയത്. സ്വന്തം ശരീരത്തിന് മേല്‍ വ്യക്തിയുടെ ആധിപത്യം സംരക്ഷിക്കുന്ന നിയമമാണ് Article 21. അതുകൊണ്ട് പുതിയ നികുതി നിയമം Article 21 ന് എതിരാണ് എന്ന് Divan പറയുന്നു.
ശക്തമായ വ്യാകുലതകള്‍
കൈവിരലടയാളവും കണ്ണിന്റെ സ്കാനും ആണ് ആധാറില്‍ വ്യക്തികളില്‍ ആകാംഷയുണ്ടാക്കുന്ന കാര്യം. മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങള്‍ പ്രായത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാവാത്തവയാണെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത്.
കൂടുതലായി, സ്വന്തം അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് പറഞ്ഞ് വ്യക്തികള്‍ക്ക് ഹര്‍ജിക്ക് പോകാനുള്ള ഒരു നിയമവും പാസാക്കിയിട്ടില്ല. Aadhaar Act പ്രകാരം ആധാറിന്റെ തെറ്റായ ഉപയോഗത്തിനെതിരായ കേസുകള്‍ UIDAIക്ക് മാത്രമേ കൊടുക്കാനാവൂ. അങ്ങനെ പൌരന്മാര്ക്ക് ഒരു നിയമ അഭയം ഇല്ലാത്തത് ആധാര്‍ ഡാറ്റാബേസിന്റെ തെറ്റായ ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ സൃഷ്ടിക്കും.
— സ്രോതസ്സ് downtoearth.org.in
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.