പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല

ബോധപൂര്‍വ്വം ചെയ്യുന്ന പ്രകോപനപരമായ തലക്കെട്ടുകള്‍ തീര്‍ച്ചയായും സത്യമാകില്ല: പനാമ പേപ്പര്‍ അപവാദത്തില്‍ നികുതി വ്യക്തമായും ഭയങ്കരമായും പ്രധാനപ്പെട്ട വശമാണ്. അത് ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍, ഉന്നതര്‍, അവരുടെ ഉപദേശികള്‍ തുടങ്ങിയവരെ തുടര്‍ച്ചയായ അലോസരമാ അത്. എന്നാല്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അതിനെ ‘നികുതി’ എന്നതിലേക്ക് ചുരുക്കി കാണുന്നു. പലരും അതിനെ “പനാമ നികുതി ഒഴുവാക്കല്‍ അപവാദം” എന്നോ അതിന്റെ വകഭേദ പ്രയോഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്താണ് സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള തെറ്റിധാരണ പ്രചരിപ്പിക്കുന്നതിന് അത് കാരണമാകുന്നു.

ആദ്യമായി നികുതി വാക്കുകളില്‍ നിന്ന് നാം ‘ഒഴുവാക്കല്‍’ എന്ന പദം ഇല്ലാതാക്കണം. കാരണം അത് വിശാലമായി തെറ്റായി ഉപയോഗിക്കുകയും തെറ്റിധാരണയുണ്ടാക്കുകയും ചെയ്യുന്നു. (മലയാളത്തില്‍ നാം കൂടുതലും നികുതി വെട്ടിപ്പ് എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്. അത് കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്.) എന്നാല്‍ പനാമയെ നികുതി പെട്ടിയിലേക്ക് ഉള്‍പ്പെടുത്തുന്നത് തെറ്റാണെന്ന് പറയാനാണ് ഈ കുറിപ്പെഴുതുന്നത്. നികുതി ഇവിടെ ഒരു സഹകഥയാണ്.

പനാമ പേപ്പര്‍ പ്രധാനമായും രഹസ്യത്തെക്കുറിച്ചും ഒളിപ്പിച്ച് വെക്കലിനേയും കുറിച്ചാണ്. മയക്ക് മരുന്ന പണം ഒളിപ്പിക്കുന്നത്, പങ്കാളിയില്‍ നിന്ന് ഒളിപ്പിച്ച് വെച്ച പണം, വായ്പ തന്നവരില്‍ നിന്ന് ഒളിപ്പിച്ച് വെച്ച പണം, മാഫിയാ വേട്ട നടത്തുന്ന പോലീസുകാരില്‍ നിന്ന് ഒളിപ്പിച്ച് വെച്ച പണം, തീര്‍ച്ചയായും നികുതി കൊടുക്കാതെ ഒളിപ്പിച്ച് വെച്ച പണവും. സമ്പന്നാരായ നിയമം ലംഘിക്കുന്നവരേയും “നികുതി സ്വര്‍ഗ്ഗ”ങ്ങളേയും കുറിച്ചുള്ള പൊതു കഥയാണത്. Guardian നില്‍ TJNയുടെ വിദഗ്ദ്ധനെ അവലംബിച്ച് Aditya Chakrabortty എഴുതി:

“ഏറ്റവും മുകളിലുള്ളവരുടെ കഴിഞ്ഞ 30 വര്‍ഷത്തെ runaway വരുമാനം, വിലയേറിയ സാമ്പത്തിക സങ്കീര്‍ണ്ണതയുടെ പടച്ചട്ട, ഒക്കെ നോക്കുമ്പോള്‍ നാം പാലിക്കുന്ന അതേ നിയമങ്ങള്‍ അനുസരിച്ചല്ല അവര്‍ കളിക്കുന്നത് എന്ന് മനസിലാകും. ആ യാഥാര്‍ത്ഥ്യത്തിന്റെ ഒരു പ്രതിഫലനമാണ് നികുതി സ്വര്‍ങ്ങള്‍. വിദേശ കേന്ദ്രങ്ങളെ സാങ്കേതികത്വം പറഞ്ഞ് bogged down ചെയ്യാമെങ്കിലും എനിക്ക് കണ്ടെത്താനായതിലേക്കും ഏറ്റവും നല്ല നിര്‍വ്വചനം Nicholas Shaxson പറഞ്ഞതാണ്: ‘നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ നിയമങ്ങളും ചട്ടങ്ങളും മറികടക്കാനായി നിങ്ങള്‍ നിങ്ങളുടെ പണം മറ്റെവിടേക്കെങ്കിലുമോ, മറ്റൊരൊരു രാജ്യത്തേക്കോ കൊണ്ടുപോകുന്നത്.’ “

ഈ നിര്‍വ്വചനത്തില്‍ നികുതി എന്ന വാക്ക് പ്രയോഗിക്കുന്നില്ല എന്ന് കാണുക.

അകത്തളത്തില്‍ നിന്നുള്ള നല്ല വീക്ഷണമുള്ളതും കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറായതുമായ ചില ആളുകളിലൊരാള്‍ Copenhagen Business School ലെ Brooke Harrington ആണ്. wealth management ല്‍ professional qualification കിട്ടിയ അവര്‍ Taxcast നോട് അടുത്തകാലത്ത് പറഞ്ഞു:

“നികുതി ഒഴുവാക്കല്‍ എന്നത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണ്. പ്രശ്നം എത്രത്തോളം വലുതാണെന്ന് എനിക്ക് മനസിലാക്കാനേ കഴിയുന്നില്ല. നിയമം ഒഴുവാക്കലാണ് സാധാരണ wealth managers ചെയ്യുന്നത്. അത് മൊത്തം സര്‍ക്കാരിന് നീതിപൂര്‍വ്വതയുടെ പ്രശ്നങ്ങളുണ്ടാക്കുന്നു: പണക്കാര്‍ അവരുടെ ന്യായമായ പങ്ക് കൊടുക്കുന്നില്ല, അതുകൊണ്ട് തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങള്‍ കരുതുന്നു: ഇവിടെ സമ്പന്നര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണ്. അവ രണ്ടും വ്യത്യസ്ഥമാണ്. സര്‍ക്കാരുകളെ മറിച്ചിടത്തക്ക ശേഷിയുള്ള കാര്യമാണത്.”

— സ്രോതസ്സ് taxjustice.net


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s