ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു.
ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് ആണ് $500 കോടി ഡോളര്‍. 2008 ലെ തകര്‍ച്ചയുടേയും മഹാമാന്ദ്യത്തിന്റേയും പ്രധാന കണ്ണി തങ്ങളായിരുന്നു എന്ന് ഗോള്‍ഡ്മന്‍ സാച്ചസ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തകര്‍ച്ചക്ക് 8 വര്‍ഷം കഴിഞ്ഞ് ഇതുവരെ ഭീമന്‍ ബാങ്കുകള്‍ക്കെതിരേയോ അവരുടെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേയോ ഒരു ക്രിമിനല്‍ കേസ് പോലും എടുത്തിട്ടില്ല.
ഈ ഒത്തുതീര്‍പ്പ് ഗോള്‍ഡ്മന്‍ സാച്ചസിനെ ഉത്തരവാദിത്തമുള്ളവരാക്കും എന്നാണ് Department of Justice പറയുന്നത്. ദൌര്‍ഭാഗ്യവശാല്‍ അത് അങ്ങനെയല്ല. ക്രിമിനല്‍ കേസില്ലാതെ ഒരു ഉത്തരവാദിത്തവും ഉണ്ടാകാന്‍ പോകുന്നില്ല. deterrence, ശിക്ഷ, ഇരകള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ ഒരു കാര്യത്തിലും ഈ ഒത്തുതീര്‍പ്പും മഹാമാന്ദ്യത്തിന് കാരണമായ വാള്‍സ്റ്റ്രീറ്റിലെ മറ്റ് കുഴപ്പക്കാരുമായുള്ളതും, ഒന്നും ചെയ്യുന്നില്ല. ശരിക്കുള്ള സന്ദേശമെന്തെന്ന് വെച്ചാല്‍, വലിപ്പം, സങ്കീര്‍ണത, രാഷ്ട്രീയക്കാരുമായുള്ള അടുപ്പത്തിന്റെ പ്രത്യേകാനുകൂല്യം കാരണം ഗോള്‍ഡ്മന്‍ സാച്ചസും വാള്‍സ്റ്റ്രീറ്റും നിയമത്തിന് അതീതമാണ് എന്നതാണ്.
— സ്രോതസ്സ് citizen.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.