ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം.
1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്:
“CO2 ന്റെ നില തുടര്‍ന്നും ഉയരുകയാണെങ്കില്‍ താപനിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും … “ആഗോളതലത്തിലെ താപനിലാ മാറ്റം ഭൂമിയുടെ അന്തരീക്ഷത്തില്‍ അടുത്ത നൂറുകണക്കിന് വര്‍ഷങ്ങളിലേക്ക് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. അതില്‍ ധൃവപ്രദേശത്തെ മഞ്ഞ് തൊപ്പിക്കുണ്ടാവുന്ന മാറ്റങ്ങളും ഉള്‍പ്പെടുന്നു.”
ഈ കണ്ടെത്തല്‍ ഭീമന്‍ എണ്ണ അവസാനമായി കേട്ടതല്ല. ആഗോളതപനത്തില്‍ ഫോസിലിന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് 1970കളില്‍ പ്രത്യേകിച്ച് Exxon നടത്തിയ പഠനങ്ങള്‍ ഈ മുന്നറീപ്പിനെ സാധൂകരിക്കുന്നതാണ്. എന്നാല്‍ 1980കളുടെ തുടക്കം മുതല്‍ വ്യവസായം സ്വാധീനിക്കല്‍ നടത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഗവേഷണങ്ങളുടെ സംഗ്രഹത്തില്‍ സംശയം പ്രകടിപ്പിക്കുകയുമാണ് ചെയ്തത് എന്ന് InsideClimateNews നടത്തിയ അന്വേഷങ്ങളില്‍ കണ്ടെത്തി.
Elvis Presley (1977)യുടെ മരണത്തിന് മുമ്പ് തന്നെ, വിയറ്റ്നാം യുദ്ധത്തിന്(1975) മുമ്പ് തന്നെ, ഇന്റര്‍നെറ്റ് കണ്ടുപിടിക്കുന്നതിന്(1983) മുമ്പ് തന്നെ ഫോസിലിന്ധന വ്യവസായത്തിന് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിയാമായിരുന്നു. പൊതുജനവും, രാഷ്ട്രീയക്കാരും ഇപ്പോഴും പിടിക്കാന്‍ ശ്രമിക്കുകയാണ്.
— സ്രോതസ്സ് grist.org By Melissa Cronin
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.